കൊച്ചി: ജില്ലയിലെ കെ.സി.എൽ കാൻ്റർവാൻ പര്യടനത്തിന് ഇൻഫോപാർക്കിൽ ആവേശ്വോജ്ജല സമാപനം. സാംസൺ സഹോദരന്മാർ നയിക്കുന്ന കൊച്ചിയുടെ സ്വന്തം ടീമായ ബ്ലൂ ടൈഗേഴ്സിനെ ആരാധകർ നെഞ്ചിലേറ്റിയ കാഴ്ച്ചയ്ക്കാണ് ഇൻഫോ പാർക്ക് സാക്ഷ്യം വഹിച്ചത്. ജില്ലയിലുടനീളം പര്യടനത്തിന് ലഭിച്ച ഉജ്ജ്വല സ്വീകരണത്തിന് ശേഷം, ഇൻഫോപാർക്കിൽ നടന്ന സമാപനച്ചടങ്ങ് അക്ഷരാർത്ഥത്തിൽ ആഘോഷപൂരമായി മാറി. വിവിധയിടങ്ങളിൽ വിദ്യാർത്ഥികളും പൊതുജനങ്ങളും ഉൾപ്പെടെ നിരവധിയാളുകളാണ് കൊച്ചിയുടെ ടീമിന് പിന്തുണയേകി രംഗത്തെത്തിയത്.ആരാധകരുടെ ആരവങ്ങൾക്കിടയിലേക്ക് സിനിമാ താരങ്ങളായ സിജു വിൽസൺ, മാളവിക, റിതു മന്ത്ര എന്നിവർ എത്തിയതോടെ ഇൻഫോപാർക്കിലെ […]Read More