കൊച്ചി: കേരളവുമായി വാണിജ്യ, സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മുംബൈയിലെ ഇന്തോനേഷ്യന്‍ കൗണ്‍സല്‍ ജനറല്‍ എഡ്ഡി വര്‍ദോയു കേരളം സന്ദര്‍ശിച്ചു. അസോച്ചം (അസോസിയേറ്റഡ് ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ) കേരള ഘടകത്തിന്റെ മാനേജിംഗ് കമ്മിറ്റി പ്രതിനിധികളും കേരളത്തിലെ സംരഭകരുടെ പ്രതിനിധികളും വര്‍ദോയെയും സംഘവുമായി കൊച്ചിയിലെ യാഷ് ക്ലബ്ബില്‍ കൂടിക്കാഴ്ച നടത്തി. അസോച്ചം കേരള ഘടകത്തിന്റെ പ്രാധാന്യം മനസ്സിലാക്കുക, ഇന്തോനേഷ്യയിലെ വ്യാപാര നിക്ഷേപ സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുക, കേരളത്തിലെ ബിസിനസ് സാധ്യതകള്‍ പഠിക്കുക, ഇന്ത്യയും ഇന്തോനേഷ്യയും […]Read More