ന്യൂഡല്‍ഹി: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് അറിയിച്ച് വിദേശകാര്യ മന്ത്രാലയം. സിറിയയിലുള്ള ഇന്ത്യക്കാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാനും മന്ത്രാലയം ആവശ്യപ്പെട്ടു സിറിയയില്‍ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്മാരോട് നിര്‍ദ്ദേശിക്കുന്നു, വിദേശകാര്യ മന്ത്രാലയം പറഞ്ഞു. നിലവില്‍ സിറിയയിലുള്ള ഇന്ത്യക്കാരോട് ഡമാസ്‌കസിലെ ഇന്ത്യന്‍ എംബസിയുമായി എമര്‍ജന്‍സി ഹെല്‍പ്പ്‌ലൈന്‍ നമ്പറായ +963 993385973 (വാട്ട്‌സ്ആപ്പിലും) ഇമെയില്‍ ഐഡിയായ hoc.damascus@mea.gov.in എന്നിവയിലും ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നതായും വിദേശകാര്യ […]Read More