മുംബൈ: ന്യൂസിലന്റിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് സമ്പൂര്‍ണ പരാജയം. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 121 റണ്‍സിന് രണ്ടാം ഇന്നിങ്‌സില്‍ ഓള്‍ ഔട്ടായി. 25 റണ്‍സ് വിജയത്തോടെ ന്യൂസീലന്‍ഡ് പരമ്പര 3-0ന് സ്വന്തമാക്കി. പതിനൊന്നു വിക്കറ്റുകള്‍ വീഴ്ത്തിയ അജാസ് പട്ടേലാണ് ഇന്ത്യയുടെ നടുവൊടിച്ചത്. വൈറ്റ് വാഷ് ഒഴിവാക്കാന്‍ ഇറങ്ങിയ ഇന്ത്യയ്ക്കായി ഋഷഭ് പന്ത് പൊരുതിയെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. 57 പന്തുകള്‍ നേരിട്ട പന്ത് 64 റണ്‍സെടുത്തു പുറത്തായി. മൂന്നാം ദിവസം രണ്ടാം […]Read More
Tags :India
ദില്ലി: കലാപത്തെ തുടർന്ന് രാജിവെച്ച് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് തൽക്കാലം ഇന്ത്യ അഭയം നൽകിയേക്കും. മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള ചർച്ച വിജയിക്കാത്ത സാഹചര്യത്തിലാണിത്. ഇതോടെ ഷെയ്ഖ് ഹസീനയെ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. അതിനിടെ, ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവാകാൻ നോബേൽ ജേതാവ് മുഹമ്മദ് യൂനുസ് സമ്മതമറിയിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ ഷെയ്ഖ് ഹസീനയുടെ മുഖ്യ രാഷ്ട്രീയ എതിരാളി ബീഗം ഖാലിദ സിയയെ ജയിലിൽ […]Read More
പാരിസ്: ഔദ്യോഗികമായി ഫ്രാന്‍സില്‍ നടക്കുന്ന ഒളിംപിക്‌സിന് നാളെയാണ് തുടക്കമാകുമെന്നതെങ്കിലും റഗ്ബി, ഫുട്‌ബോള്‍, ഹാന്‍ഡ്‌ബോള്‍ മത്സരങ്ങളോടെ 2024 പാരിസ് ഒളിംപിക്‌സിന് അനൗദ്യോഗിക തുടക്കമായി. ഫുട്‌ബോളില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അര്‍ജന്റീനമൊറോക്കോ മത്സരം 22 എന്ന സ്‌കോറിന് അവസാനിച്ചപ്പോള്‍ 21 എന്ന സ്‌കോറിന് ഉസ്ബക്കിസ്ഥാനെ തോല്‍പിച്ച് സ്‌പെയിനും വരവറിച്ചു. ഹാന്‍ഡ്‌ബോളിലും ഇന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് തുടക്കമായി. ഇന്ന് അമ്പെയ്ത്തിലും മത്സരങ്ങളുണ്ട്. അമ്പെയ്ത്തില്‍ യോഗ്യതക്കുള്ള മത്സരമാണ് ഇന്ന് നടക്കുന്നത്. പത്തു താരങ്ങളാണ് പുരുഷ, വനിതാ വിഭാഗങ്ങളിലായി നടക്കുന്ന വ്യക്തിഗത, ഗ്രൂപ്പ് […]Read More
മലയാള മനോരമക്കെതിരെ ഇ.പി.ജയരാജന്‍റെ ഭാര്യ പി.കെ.ഇന്ദിര നൽകിയ അപകീർത്തിക്കേസിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. കണ്ണൂർ സബ് കോടതിയുടേതാണ് ഉത്തരവ്. കൊവിഡ് ക്വാറന്‍റീൻ ലംഘിച്ച് പി.കെ.ഇന്ദിര കേരള ബാങ്ക് കണ്ണൂർ ശാഖയിലെത്തി ലോക്കർ തുറന്ന് ദുരൂഹ ഇടപാട് നടത്തിയെന്നായിരുന്നു വാർത്ത.2020 സെപ്തംബർ 14നാണ് വാർത്ത പ്രസിദ്ധീകരിച്ചത്. തന്നെയും കുടുംബത്തെയും അവഹേളിക്കാൻ കരുതിക്കൂട്ടി നൽകിയ വാർത്തയെന്നായിരുന്നു ഇന്ദിരയുടെ പരാതി. ഈ പരാതിയിലാണ് കണ്ണൂര്‍ സബ് കോടതി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവിട്ടത്.Read More
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് അഞ്ചു വിക്കറ്റ് ജയം. ഇതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. നാലാംദിനം അനായാസ ജയം പ്രതീക്ഷിച്ചിറങ്ങിയെങ്കിലും ആദ്യം ഇന്ത്യയെ ഇംഗ്ലീഷ് ബൗളര്‍മാര്‍ വട്ടംകറക്കി. ശുഭ്മന്‍ ഗില്ലിന്റെയും ധ്രുവ് ജുറെലിന്റെയും ചെറുത്തുനില്‍പ്പാണ് രക്ഷിച്ചത്. അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. ഒരു ടെസ്റ്റ് മത്സരം ബാക്കി നില്‍ക്കേയാണ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. സ്‌കോര്‍: ഇംഗ്ലണ്ട് 353, 145. ഇന്ത്യ 307, അഞ്ചിന് 192. 124 പന്തില്‍ 52 റണ്‍സെടുത്ത് ഗില്ലും 77 പന്തില്‍ 39 […]Read More
ഇൻസാറ്റ്-3DS ഉപഗ്രഹം വിക്ഷേപിക്കാൻ തയ്യാറായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO). ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ യാത്രയിൽ ഒരു പുതിയ അധ്യായം കുറിക്കുന്ന ഈ സുപ്രധാന ദൗത്യം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ (Satish Dhawan Space Centre) നിന്ന് (SDSC-SHAR) വൈകുന്നേരം 5:35 ന് വിക്ഷേപിക്കും. നിലവിലുള്ള ഇൻസാറ്റ്-3D, ഇൻസാറ്റ്-3DR ഉപഗ്രഹങ്ങളുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള, അത്യാധുനിക കാലാവസ്ഥാ ഉപഗ്രഹമാണ് ഇൻസാറ്റ്-3DS.കൂടുതൽ കൃത്യമായ കാലാവസ്ഥാ പ്രവചനത്തിനും ദുരന്ത മുന്നറിയിപ്പ് കഴിവുകൾക്കും ഗണ്യമായ സംഭാവന […]Read More
രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് ഇടക്കാല ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്, 58 മിനിറ്റുകൾകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. 2019 ന് ശേഷമുള്ള ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം ആണിത്. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ചെറിയ ബജറ്റ് പ്രസംഗമാണിത്. 2019-ൽ,തന്റെ കന്നി ബജറ്റ് പ്രസംഗത്തിനായി രണ്ട് മണിക്കൂറും 15 മിനിറ്റുമാണ് നിർമ്മല സീതാരാമൻ ഉപയോഗിച്ചത്. 2020-ൽ രണ്ട് മണിക്കൂറും 42 മിനിറ്റുമായിരുന്നു ബജറ്റ് അവതരണം. 2021ൽ ധനമന്ത്രിയുടെ […]Read More
ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ നാലാം ദിനം 231 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ആതിഥേയര്‍ 202 റണ്‍സിന് പുറത്തായി. ഏഴ് വിക്കറ്റെടുത്ത അരങ്ങേറ്റക്കാരന്‍ ടോം ഹാർട്ട്ലിയാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകർത്തത്. ഒന്നാം ഇന്നിങ്സില്‍ 100 റണ്‍സിലധികം ലീഡ് നേടിയതിന് ശേഷം ഇന്ത്യ തോല്‍വി വഴങ്ങുന്നത് ആദ്യമായാണ്. 231 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ കരുതലോടെയായിരുന്നു തുടങ്ങിയത്. രോഹിത് ആക്രമിച്ചും യശസ്വി ജയ്സ്വാള്‍ പ്രതിരോധത്തിലൂന്നിയും ബാറ്റ് ചെയ്തു. എന്നാല്‍ 15 […]Read More
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. ഹൈദരാബാദിൽ രാവിലെ ഒൻപതരയ്ക്കാണ് കളി തുടങ്ങുക. ഒന്‍പത് മണിക്ക് ടോസ് വീഴും. സ്പിൻ കരുത്തിൽ പ്രതീക്ഷയർപ്പിച്ച് ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ പന്ത് കുത്തിത്തിരിയുന്ന പിച്ചുകളില്‍ ബാസ്ബോൾ ശൈലിയുടെ വിധി നിശ്ചയിക്കാനാണ് ഇംഗ്ലണ്ടിന്‍റെ വരവ്. വ്യക്തിപരമായ കാരണങ്ങളാൽ വിട്ടുനിൽക്കുന്ന സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും പരിക്കേറ്റ പേസർ മുഹമ്മദ് ഷമിയും ഇല്ലാതെയാണ് ഇന്ത്യയിറങ്ങുക. കോലിക്ക് പകരം സീനിയർ താരങ്ങളായ അജിങ്ക്യ രഹാനെയെയും ചേതേശ്വർ പൂജാരയെയും തഴഞ്ഞ് രജത് പാടിദാറിനെ ടീമിൽ […]Read More
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് വിരാട് കോലി പിന്മാറി. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് കോലിയുടെ പിന്മാറ്റമെന്ന് ബിസിസിഐ അറിയിച്ചു. ‘ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ടീം മാനേജ്മെന്റ്, സെലക്ടര്‍മാര്‍ എന്നിവരുമായി വിരാട് സംസാരിച്ചു, രാജ്യത്തെ പ്രതിനിധീകരിക്കുന്നത് എല്ലായ്‌പ്പോഴും തന്റെ മുന്‍ഗണനയാണ്, എന്നാല്‍ വ്യക്തിരമായ, ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് കോലി വ്യക്തമാക്കി’ ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു. ഈ സമയത്ത് വിരാട് കോലിയുടെ സ്വകാര്യതയെ മാനിക്കാനും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാരണങ്ങളെക്കുറിച്ച് ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ബിസിസിഐ അഭ്യര്‍ഥിച്ചു. കോലിക്ക് […]Read More