തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെകൂട്ടാനുള്ള കെ.എസ്.ഇ.ബിയുടെ അപേക്ഷയിൽ അനുകൂല തീരുമാനമെടുക്കാനൊരുങ്ങി റഗുലേറ്ററി കമ്മിഷൻ. നവംബർ ഒന്നു മുതൽ നിരക്കുവർധന പ്രാബല്യത്തിൽ വരുത്താനാണ് കമ്മിഷൻ നീക്കം. എന്നാൽ ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13ന് നടക്കാനിരിക്കെ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സർക്കാർ. പൊതുജന അഭിപ്രായം കേട്ടതിനുശേഷമാണ് ഇരുട്ടടിക്ക് റഗുലേറ്ററി കമ്മിഷൻ തീരുമാനമെടുത്തത്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉപതെരഞ്ഞെടുപ്പിനുശേഷം നിരക്കു വർധിപ്പിക്കാമെന്ന നിലപാടിലാണ് സർക്കാർ. ഇക്കാര്യം ചീഫ് സെക്രട്ടറി റഗുലേറ്ററി കമ്മിഷനെ അറിയിക്കും. നിലവിലെ താരിഫ് കഴിഞ്ഞ വർഷം നവംബർ […]Read More