കൊച്ചി: നടൻ സൗബിൻ ഷാഹിറിന്റെ വീണ്ടും പരിശോധന നടത്തി ആദായ നികുതി വകുപ്പ്. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് ഇഡി പരിശോധന നടത്തുന്നത്. പറവ ഫിലിംസ് ഓഫീസായി ഉപയോഗിക്കുന്ന വീട്ടിലാണ് പരിശോധന. ഇന്നലത്തെ അന്വേഷണത്തിൻ്റെ തുടർച്ചയായാണ് ഇന്നത്തെ പരിശോധന. ഇന്നലെ വൈകിട്ടോടെയാണ് പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. രണ്ട് സിനിമാ നിർമ്മാണ കമ്പനികളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്ന് […]Read More
Tags :Income tax department
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇ.ഡി കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് കോടതി നടപടി. കെജ് രിവാളിനെ തിഹാര്‍ ജയിലിലേക്ക് മാറ്റും. കെജ്‍രിവാൾ അന്വേഷണവുമായി നിസഹകരണം തുടരുകയാണ്. ഫോണിൻ്റെ പാസ്‌വേഡ് അദ്ദേഹം കൈമാറിയില്ല. ചോദ്യങ്ങൾക്ക് എനിക്ക് അറിയില്ല എന്ന് മാത്രം മറുപടി നൽകിയെന്നും ഇഡി കോടതിയിൽ പറഞ്ഞു. വിജയ് നായർ തന്നെ അല്ല അതിഷിയെ ആണ് സമീപിച്ചത് എന്ന് കെജ്‍രിവാൾ മൊഴി […]Read More
ലോക്‌സഭ തെരഞ്ഞെടുപ്പ് ആദ്യഘട്ട പ്രചാരണം പുരോഗമിക്കവേ കോണ്‍ഗ്രസിന് വീണ്ടും ആദായനികുതി വകുപ്പുവിന്റെ നോട്ടീസ്. 1700 കോടി രൂപയുടെ നോട്ടീസാണ് നല്‍കിയിരിക്കുന്നത്. 2017-18മുതല്‍ 2020-21 ലെ നികുതി പുനര്‍നിര്‍ണയിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ നടപടി. ആദായനികുതി വകുപ്പിന്റെ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് വാദിച്ച അഭിഭാഷകനും രാജ്യസഭാ എംപിയുമായ വിവേക് തന്‍ഖയാണ് നോട്ടീസുകള്‍ നല്‍കിയ കാര്യം സ്ഥിരീകരിച്ചത്. നോട്ടീസിനെ […]Read More