കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര നല്‍കിയ പരാതി എസ്. പി പൂങ്കുഴലി ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. നടിയുടെ പരാതിയില്‍ എടുത്ത കേസ് കൊച്ചി പൊലിസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. ബംഗാളി നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നേരിട്ട് വന്നില്ലെങ്കില്‍ ഓണ്‍ലൈനായി മൊഴി രേഖപ്പെടുത്തും. ശ്രീലേഖ മിത്രയുടെ പരാതിയെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം നോര്‍ത്ത് പൊലിസ് കേസെടുത്തത്. ഐ.പി.സി 354 പ്രകാരം […]Read More