എകരൂൽ: ഉണ്ണികുളം പഞ്ചായത്തിലെ മങ്ങാട് നെരോത്ത് കാട്ടുപുതുക്കുടി നൊച്ചിക്കുന്നിലെ ഐസ് ക്യൂബ് നിർമാണ യൂനിറ്റിൽനിന്ന് അമോണിയം വാതകം ചോർന്നത് പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. അമോണിയം വാതകം അന്തരീക്ഷത്തിൽ വ്യാപിച്ചതോടെ പരിസരവാസികൾ ഭീതിയിലായി. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതായും പ്രായമുള്ളവർക്ക് ശ്വാസതടസ്സവും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടായതായും നാട്ടുകാർ പറഞ്ഞു. ഒട്ടേറെ പേർക്ക് കണ്ണെരിച്ചിലും തലവേദനയും അനുഭവപ്പെട്ടു. തൊഴിലാളികൾ വാൽവ് അടച്ചാണ് ചോർച്ച ഒഴിവാക്കിയത്. 10 മിനിറ്റോളം ചോർച്ച ഉണ്ടായതായും നിർമാണശാലയുടെ 150 മീറ്ററേളം […]Read More