വാഷിംഗ്ടണ്‍: യു.എസില്‍ നിന്നും ഇന്ത്യന്‍ കുടിയേറ്റക്കാരെ നാടുകടത്താന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. ആദ്യബാച്ച് കുടിയേറ്റക്കാരുമായി സി17 സൈനിക വിമാനം യു.എസില്‍നിന്ന് പുറപ്പെട്ടതായി യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് ട്രംപ് ഭരണകൂടം തയാറെടുക്കുന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ തന്നെ 18,000 ഇന്ത്യാക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെ നേരത്തെ കയറ്റിയയച്ചിരുന്നു. യു.എസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ […]Read More