ഇടുക്കി: ഉടുമ്പന്‍ ചോല പഞ്ചായത്തിലെ രണ്ടുവാര്‍ഡുകളില്‍ ഇരട്ടവോട്ടുള്ളവര്‍ ധാരാളമെന്ന് കണ്ടെത്തല്‍.പരാതിയില്‍ റവന്യൂ വകുപ്പ് നടപടി തുടങ്ങി. ഉടുമ്പന്‍ ചോല പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളില്‍ മാത്രം ഇരുനൂറോളം പേരുണ്ടെന്നാണ് കണ്ടെത്തല്‍. ഇരട്ട വോട്ടുള്ളവരോട് ഒന്നാം തിയതി ഹിയറിങിന് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതൃത്വം നല്‍കിയ പരാതിയിലാണ് ഇരട്ടവോട്ടുണ്ടെന്ന കണ്ടെത്തല്‍. ഉടുമ്പന്‍ ചോല പഞ്ചായത്തിലെ ആറ്, പന്ത്രണ്ട് വാര്‍ഡുകളില്‍ നടത്തിയ പരിശോധനയില്‍ 200 പേര്‍ക്ക് ഇരട്ട വോട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു .ഇതില്‍ 174 പേര്‍ക്ക് റവന്യൂ […]Read More
Tags :Idukki
നെടുങ്കണ്ടം: ഇടുക്കിയില്‍ നെടുങ്കണ്ടത്ത് വീട്ടില്‍ അതിക്രമിച്ചു കയറി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കൊല്ലം സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയില്‍. സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രണയം നടിച്ച് യുവാക്കള്‍ പെണ്‍കുട്ടികളുടെ വീട്ടില്‍ എത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ്. പ്രതികളെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കൊല്ലം സ്വദേശികളായ ബി.എസ് അരുണ്‍, മുഹമ്മദ് ഹാഷിക്ക് എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ നിന്ന് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ട യുവാക്കള്‍ പ്രണയം നടിച്ച് വശത്താക്കുകയായിരുന്നു. രക്ഷിതാക്കള്‍ വീട്ടില്‍ […]Read More
ഇടുക്കി: കട്ടപ്പനയില്‍ ഓട്ടോഡ്രൈവര്‍ക്ക് നടുറോഡില്‍ ക്രൂര മര്‍ദനം. പേഴുംകവല സ്വദേശി സുനില്‍കുമാറിനെയാണ് മൂന്നംഗ സംഘം മര്‍ദിച്ചത്. അക്രമികള്‍ ഇദ്ദേഹത്തെ റോഡിലിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിനിടെ നിലത്തുവീണ സുനില്‍കുമാറിനെ വടി കൊണ്ടടിച്ചു മര്‍ദിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സ്ഥലതര്‍ക്കമാണ് ആക്രമണത്തിനു പിന്നിലെന്നാണു സൂചന.Read More
പ്രകൃതിഭംഗി കൊണ്ട് മനോഹരമായ നിരവധി സ്ഥലങ്ങളുള്ള ഇടമാണ് ഇടുക്കി. അത്തരത്തിലൊരു സ്ഥലമാണ് സഞ്ചാരികൾ ഏറെയെത്തുന്ന ചതുരംഗപ്പാറ. കാറ്റും കുളിരും മഞ്ഞുമെല്ലാമായി സഞ്ചാരികൾക്ക് സുന്ദരമായ അനുഭവമാണ് ചതുരംഗപ്പാറ സമ്മാനിക്കുന്നത്.കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും അതിര്‍ത്തിയിലായി സ്ഥിതി ചെയ്യുന്ന ചതുരംഗപ്പാറയിൽ നിന്നാൽ കുളിരുന്ന കാറ്റും പച്ചപ്പും മാത്രമല്ല, കാറ്റാടിപ്പാടവും തമിഴ്നാട്ടിലെ കൃഷിയിടങ്ങളുടെ ദൂരക്കാഴ്ചയും കൺമുന്നിലെത്തും.ഇടുക്കിയിൽ ട്രെക്കിങ് നടത്താൻ പറ്റിയ സ്ഥലങ്ങളിലൊന്നും കൂടിയാണ് ചതുരംഗപ്പാറ. ചതുരംഗപ്പാറ ജംഗ്ഷനിൽ നിന്നാണ് ട്രെക്കിങ് ആരംഭിക്കുന്നത്. വെറും രണ്ട് കിലോമീറ്റർ ദൂരമേ ഉള്ളുവെങ്കിലും വണ്ടി മുകളിലെത്തുന്നതിനാൽ നടന്നു കയറുന്നവർ […]Read More