തിരുവനന്തപുരം: കേരളത്തിലെ യുവജനതയെ സാങ്കേതികവിദ്യയിലൂടെയും നൈപുണ്യവികസനത്തിലൂടെയും ശാക്തീകരിക്കുന്നതിൽ മുൻപന്തിയിൽ നിന്ന ഐസിടി അക്കാദമി ഓഫ് കേരള 10 വർഷം പൂർത്തിയാക്കി, ദശാബ്ദാഘോഷങ്ങളുടെ സമാപനച്ചടങ്ങ് തിരുവനന്തപുരം ട്രാവൻകോർ ഹാൾ,ടെക്നോപാർക്കിൽ വച്ച് ജൂലൈ 31-ന് നടത്തി. സാങ്കേതികവിദ്യയിലൂടെ വിദ്യാഭ്യാസ രംഗത്തെ നയിച്ച പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം ചടങ്ങ് ശ്രദ്ധേയമാക്കി. കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ ഡയറക്ടർ സന്ദീപ് കുമാർ IAS മുഖ്യപ്രഭാഷണം നടത്തി. സാങ്കേതിക വിദ്യയും നൈപുണ്യവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നത് മാത്രമല്ല, ഉയർന്നതോതിലുള്ള തൊഴിൽ സാധ്യതകൾ സംസ്ഥാനതലത്തിൽ ഉറപ്പാക്കുന്നതിലും […]Read More