കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എൻ എം വിജയന്‍റെ ആത്മഹത്യയില്‍ ഐസി ബാലകൃഷ്ണൻ എംഎല്‍എയെ ചോദ്യം ചെയ്തു. രാവിലെ പത്തേ മുക്കാലോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ചക്ക് മൂന്ന് മണിയോടെയാണ് അവസാനിച്ചത്. നാലു മണിക്കൂറോളമാണ് എംഎൽഎയെ ചോദ്യം ചെയ്തത്. എൻ എം വിജയൻ കെപിസിസി പ്രസിഡന്‍റിന് എഴുതിയ കത്തിലെ പരാമർശങ്ങളെ കുറിച്ചും അർബൻ ബാങ്കിലെ നിയമനത്തിനായുള്ള എംഎല്‍എയുടെ ശുപാര്‍ശകത്തും സംബന്ധിച്ചും ചോദ്യങ്ങള്‍ ഉണ്ടായെന്നാണ് സൂചന. കെപിസിസി പ്രസിഡന്‍റിനായി എഴുതിയ കത്തില്‍ ഐസി ബാലകൃഷ്ണൻ എംഎല്‍എയുമായി ഉണ്ടായിരുന്ന ഇടപാടുകളെ […]Read More