പുഴുങ്ങിയ കോഴിമുട്ട അധികം വേണമെന്ന ആവശ്യപ്പെട്ട ഭര്‍ത്താവുമായി വഴക്കിട്ട ഭാര്യ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി. ഉത്തര്‍പ്രദേശ് സ്വദേശിനി പൂജ(31)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം മദനായകനഹള്ളിക്കു സമീപം മച്ചൊഹള്ളിയിലാണ് സംഭവം. പുഴുങ്ങിയ കോഴിമുട്ട കൂടുതല്‍ വേണമെന്നാവശ്യപ്പെട്ട് ഭർത്താവ് പൂജയോട് വഴക്കിട്ടിരുന്നു. ഭക്ഷണത്തിന് രുചി പോരെന്ന് പറഞ്ഞ് ഭർത്താവ് കുറ്റപ്പെടുത്തുകയും ചെയ്തു. ഇതിനെതുടര്‍ന്നാണ് യുവതി ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അനില്‍കുമാറി(35)നെ പൊലീസ് അറസ്റ്റുചെയ്തു. ബെംഗളൂരുവിലെ പെയിന്റ് ഫാക്ടറിയില്‍ ജീവനക്കാരാണ് ഇരുവരും. മച്ചൊഹള്ളിയിലായിരുന്നു ദമ്പതിമാർ താമസിച്ച് വന്നിരുന്നത്. ഇവർക്ക് രണ്ടുമക്കളുമുണ്ട്. […]Read More