കോഴിക്കോട്: യാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിന് തടസമുണ്ടാക്കാത്ത രീതിയിൽ കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിലെയും പരിസരത്തെയും കച്ചവടം നിയന്ത്രിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മുൻസിപ്പൽ സെക്രട്ടറിക്കാണ് കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജൂ നാഥ് നിർദ്ദേശം നൽകിയത്. മുൻസിപ്പൽ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ബസ് സ്റ്റാന്റിലേക്കുള്ള നടപ്പാതയിൽ ഉണ്ടായിരുന്ന അനധികൃത കച്ചവടങ്ങൾ നീക്കം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ബസ് സ്റ്റാന്റിന് മുന്നിലുള്ള കടകൾക്ക് മുൻവശമുള്ള 3 മീറ്റർ സ്ഥലത്ത് സാധനങ്ങൾ നിരത്തിൽ ഇറക്കി വയ്ക്കുന്നതിനെതിരെ നടപടിയെടുത്തിട്ടുണ്ടെങ്കിലും വീണ്ടും […]Read More
Tags :Human Rights Commission
വയനാട്: പരിചയമുള്ള പെൺകുട്ടിയുമായി സംസാരിച്ചതിന് പോലീസ് പോക്സോ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവാവ് പുഴയിൽ ചാടി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. സുൽത്താൻ ബത്തേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. സിറ്റിംഗ് തീയതി തീരുമാനിച്ചിട്ടില്ല. പട്ടികവർഗ വിഭാഗത്തിലുള്ള റെതിൻ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. […]Read More
മലപ്പുറം: ബുദ്ധിവളർച്ചയും ചലനശേഷിയുമില്ലാത്ത 27 വയസ്സുള്ള യുവാവിന്റെയും 35 വയസ്സുള്ള യുവതിയുടെയ ശാരീരിക വൈകല്യം കാരണം ബയോമെട്രിക് രേഖകൾ എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇതില്ലാതെ തന്നെ ആധാർകാർഡ് ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. നാഷണൽ ട്രസ്റ്റ് നൽകുന്ന നിരാമയാ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ആധാർ നമ്പർ അനിവാര്യമാണെന്ന് യുവാവിന്റെ അമ്മ അറിയിച്ച സാഹചര്യത്തിൽ കാലതാമസം കൂടാതെ ആധാർ കാർഡ് ലഭ്യമാക്കണമെന്ന് കമ്മീഷൻ മലപ്പുറം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ആധാർ ഇല്ലാത്തതു കാരണം […]Read More
തിരുവനന്തപുരം: ഓട്ടിസം ബാധിതനായ വിദ്യാര്‍ത്ഥിയെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് നിര്‍ബന്ധിച്ച് പുറത്താക്കിയെന്ന ആരോപണത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ രണ്ടാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥ് ഉത്തരവില്‍ ആവശ്യപ്പെട്ടു. തൈക്കാട് ഗവ. മോഡല്‍ സ്‌കൂളിലെ പ്രധാന അധ്യാപകനെതിരായാണ് ആരോപണമുയര്‍ന്നത്. സ്‌കൂളില്‍ നടന്ന ഒരു പൊതു പരിപാടിക്കിടയില്‍ കുട്ടി ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞ് കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയായിരുന്നു. അമ്മ […]Read More
കോഴിക്കോട് : ഡ്രൈവിംഗ് ലൈസൻസോ ഡ്രൈവിംഗ് പരിചയമോ ഇല്ലാതെ സ്കൂളുകളിലും കോളേജുകളിലും നടക്കുന്ന യാത്രയയപ്പ് സമ്മേളനങ്ങളിൽ വാഹനങ്ങളുമായെത്തി സാഹസിക പ്രകടനങ്ങൾ നടത്തുന്ന വിദ്യാർത്ഥികളുടെയും അവരുടെ രക്ഷകർത്താക്കളുടെയും ഡ്രൈവിംഗ് ലൈസൻസ് സസ്പെന്റ് ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മറ്റുള്ളവരുടെ ജീവനെടുക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. സ്കൂളുകളിലും കോളേജുകളിലും വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസ പ്രകടനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. മുക്കം എം.എസ് ആർട്സ് […]Read More
കോഴിക്കോട്: സർക്കാർ ഫണ്ട് ഉപയോഗിച്ച് ഭിന്നശേഷി കുട്ടികൾക്ക് നൽകുന്ന സേവനങ്ങൾ അവർക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൃത്യമായ റിക്കാർഡുകൾ തയ്യാറാക്കി സൂക്ഷിക്കുന്നതിന് ഫലവത്തായ ഒരു സംവിധാനം രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വിവിധ പദ്ധതികൾ പ്രകാരം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അനുവദിക്കുന്ന ഉപകരണങ്ങൾ ഉപയോഗപ്രദമാണെന്ന് ഉറപ്പാക്കണമെന്നും അനുയാജ്യമല്ലാത്തവ മാറ്റി പകരം വാങ്ങി സർക്കാർ ഫണ്ട് പാഴാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. സമഗ്ര ശിക്ഷ ( എസ്.എസ്. കെ) കേരള ഡയറക്ടർക്കാണ് കമ്മീഷൻ […]Read More
പാലക്കാട് : ഉറക്കഗുളികയിൽ ഉപയോഗിക്കുന്ന മെലറ്റോമിൻ എന്ന രാസവസ്തു അടങ്ങിയ ZZZQUIL എന്ന ഭക്ഷ്യ വസ്തു ആരോഗ്യത്തിന് അപകടകരമാണെന്ന് വ്യക്തമായാൽ അതിന്റെ വിതരണം സംസ്ഥാനത്ത് നിരോധിക്കുന്നതിനും ഇക്കാര്യം കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയെ അറിയിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. ഭക്ഷ്യ സുരക്ഷാ കമ്മീഷണർ രണ്ടു മാസത്തിനുള്ളിൽ ഭക്ഷ്യ വസ്തുവിന്റെ പരിശോധനാഫലം ഉൾപ്പെടെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മെഡിക്കൽ […]Read More
കോഴിക്കോട്: നവവധു ഭർത്താവിന്റെ വീട്ടിൽ ക്രൂരമായ ഗാർഹികപീഡനത്തിന് ഇരയായെന്ന് പരാതി ലഭിച്ചിട്ടുംപന്തീരങ്കാവ് എസ് എച്ച്. ഒ യഥാസമയം കേസെടുക്കാൻ വിമുഖത കാണിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. ജൂണിൽ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. നവവധു വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിന്റെ […]Read More