Cancel Preloader
Edit Template

Tags :Human Rights Commission

Kerala

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽമനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: കാൽ വിരലിലെ പഴുപ്പ് ചികിത്സിക്കാൻ ബീച്ച് ആശുപത്രിയിലെത്തിയ വയോധികൻ യഥാസമയം ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജൂനാഥ് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് നിർദ്ദേശം നൽകി. ഇതേ രോഗിയെ ഡോക്ടർ ചികിത്സിച്ചത് ഫോണിലൂടെയാണെന്ന മകന്റെ ആരോപണം ഡി .എം. ഒ. അന്വേഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ചികിത്സ ലഭിച്ചില്ലെന്ന പരാതി ആശുപത്രി സൂപ്രണ്ട് അന്വേഷിക്കണം.പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇടതു കാലിന്റെ വിരലുകൾക്കിടയിലുള്ള പഴുപ്പ് ചികിസിക്കാൻ ബീച്ച് ആശുപത്രിയിലെത്തിച്ച രോഗിക്ക് ഡോക്ടർ […]Read More

Kerala

റോഡരികി‍ല്‍ ഉപേക്ഷിച്ച ഇലക്ട്രിക് പോസ്റ്റുക‍ള്‍ നീക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ബേപ്പൂർ ബി. സി റോഡ് ജംഗ്ഷന് സമീപം റോഡരികി‍ല്‍ ഉപേക്ഷിച്ച നിലയിലുള്ള വൈദ്യുതി ബോർഡിന്റെ ഇലക്ട്രിക് പോസ്റ്റുക‍ള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷ‍ന്‍. കല്ലായ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നല്‍കിയത്. ഉത്തരവ് നടപ്പാക്കി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷ‍ന്‍ ആവശ്യപ്പെട്ടു. ഫെബ്രുവരി 28-ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസി‍ല്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. നൂറിലധികം വൈദ്യുതി പോസ്റ്റുകളാണ് റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്നത്. ചില പോസ്റ്റുകളിലെ […]Read More

Kerala

പണമില്ലാത്തതിനാൽ അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാവുന്നില്ല:ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: പണമില്ലാത്തതിനാൽ അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുന്നില്ലെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ജനുവരി 30 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികളെ ചൂഷണം ചെയ്യാൻ മാഫിയാ സംഘങ്ങൾ പ്രവർത്തിക്കുന്നു എന്നാണ് ആരോപണം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള കൊള്ളക്ക് ആരോഗ്യപ്രവർത്തകരുടെ ഒത്താശയുണ്ടെന്നും ഇതിന് വേണ്ടി വൻ തുക […]Read More

Blog

കാറ്ററിംഗ് സ്ഥാപനത്തിലെ ശബ്ദമലിനീകരണം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

കോഴിക്കോട്: ജനങ്ങൾ തിങ്ങിപാർക്കുന്ന തിരുത്ത്യാടിയിൽ പ്രവർത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനത്തിൽ നിന്നുള്ള ശബ്ദമലിനീകരണം പ്രദേശവാസികൾക്ക് അസ്വസ്തത സൃഷ്ടിക്കുന്നുവെന്ന പരാതി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കോഴിക്കോട് നഗരസഭാ സെക്രട്ടറിയും മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എഞ്ചിനീയറും പരാതി പരിശോധിച്ച് 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. കാറ്ററിംഗ് സ്ഥാപനത്തിലെ കിച്ചൻ ബ്ലോവറിൽ നിന്നുള്ള ശബ്ദമാണ് പരാതിക്ക് അടിസ്ഥാനം. ബ്ലോവർ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ സ്ഥാപനത്തിലെ ജീവനക്കാർ മോശമായി പെരുമാറിയതായും പരാതിയിൽ പറയുന്നു. നടക്കാവ് […]Read More

Kerala

സാമൂഹിക സുരക്ഷാ പെൻഷൻ മുടങ്ങരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: സാമൂഹിക സുരക്ഷാ പെൻഷനുകൾ മുടങ്ങാതെ വിതരണം ചെയ്യണമെന്നും കുടിശിക അനുവദിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രയാസങ്ങൾ കാരണം സാമൂഹിക സുരക്ഷാ പെൻഷനുകൾ യഥാസമയം അനുവദിക്കുന്നതിൽ കാലതാമസം നേരിടുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. സാമൂഹിക സുരക്ഷാ പെൻഷനെ ആശ്രയിക്കുന്നവർ ഭിന്നശേഷിക്കാരും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുമാണെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. പ്രതിമാസം ലഭിക്കുന്ന തുക മുടങ്ങുന്നത് ഇവർക്ക് വലിയ ആഘാതം സൃഷ്ടിക്കുമെന്നും ഉത്തരവിൽ പറയുന്നു. പെൻഷൻ മുടങ്ങി ഭിന്നശേഷിക്കാരൻ […]Read More

Kerala

പട്ടികവർഗ വികസനത്തിന് എസ്.ടി പ്രൊമോട്ടർമാരുടെ സഹായത്തോടെ പദ്ധതികൾ തയ്യാറാക്കണമെന്ന്

കോഴിക്കോട്: എസ്. ടി പ്രൊമോട്ടർമാരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തി പട്ടികവർഗ്ഗക്കാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് തദ്ദേശ സ്ഥാപനങ്ങളുടെ വാർഷികപദ്ധതിയിൽ അനുയോജ്യമായ പ്രോജക്ടുകൾ തയ്യാറാക്കി ഫണ്ട് വകയിരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർക്ക് നിർദ്ദേശം നൽകി. പട്ടികവർഗ വികസന പദ്ധതികൾക്കായി തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിക്കുന്ന പ്ലാൻഫണ്ട് പട്ടികവർഗക്കാരുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രയോജനപ്പെടുത്തണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പുതുപ്പാടി നാക്കിലമ്പാട് കോളനിലെ ശോചനീയാവസ്ഥക്കെതിരെ പത്രവാർത്തയുടെഅടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ […]Read More

Kerala

വയനാട് മെഡിക്കൽ കോളേജിലെ അപര്യാപ്തതകൾ പരിഹരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ

വയനാട്: വയനാട് മെഡിക്കൽ കോളേജിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. വയനാട് മെഡിക്കൽകോളേജ് പ്രിൻസിപ്പൽ പരാതികൾ പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം ഐ.സി.യു അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒരു മാസമായി. ശീതീകരണ സംവിധാനത്തിലെ തകരാറാണ് ഇതിന് കാരണമെന്ന് പറയുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഐ.സി.യു നന്നാക്കാൻ കഴിയാത്തതെന്ന് മനസിലാക്കുന്നു. അടിയന്തര ചികിത്സ ആവശ്യമുള്ള കുട്ടികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യാറാണ് പതിവ്. […]Read More

Kerala

ആദിവാസികളുടെ കുടിലുകൾപൊളിച്ചു നീക്കിയതിൽമനുഷ്യാവകാശ കമ്മീഷൻകേസെടുത്തു

വയനാട്: ആദിവാസികളുടെ കുടിലുകൾ വനം വകുപ്പ് പൊളിച്ചു മാറ്റിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാനന്തവാടി ഡി എഫ് ഒയും വയനാട് ജില്ലാ കളക്ടറും ഇക്കാര്യം പരിശോധിച്ച്15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്. ബേഗൂരിലെ കുടിലുകൾ വനംകൈയേറ്റത്തിന്റെപേരു പറഞ്ഞ് പൊളിച്ചു നീക്കിയെന്നാണ് പരാതി.Read More

Kerala

കാടുപിടിച്ച സ്ഥലം വെട്ടി തെളിക്കാതിരുന്നാൽ നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: കാടുപിടിച്ച് നടക്കുന്ന സ്ഥലം, ഉടമകൾ യഥാസമയം വെട്ടിതെളിക്കാതിരുന്നാൽ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ തുടർപരിശോധന നടത്തി ഉടമക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. തന്റെ താമസസ്ഥലത്തിന് സമീപം 20 സെന്റ് സ്ഥലം കാടുപിടിച്ച് കിടക്കുകയാണെന്ന് ആരോപിച്ച് ഗോവിന്ദപുരം വളയനാട് സ്വദേശി സമർപ്പിച്ച പരാതിയിലാണ് നടപടി.കോഴിക്കോട് നഗരസഭാ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കാട് വെട്ടി സ്ഥലം വൃത്തിയാക്കണമെന്ന് ഉടമക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായി […]Read More

Health Kerala

ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൃത്യമായ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. പേരാമ്പ്ര കൂത്താളി സ്വദേശിനി രജനി മരിച്ച സംഭവത്തിലാണ് മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് കേസെടുത്ത് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടില്‍ നിന്നും അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ മാസം നാലിനാണ് നാവിന് തരിപ്പും രണ്ട് കാലിലും വേദനയുമായി രജനി കോഴിക്കോട് മെഡിക്കല്‍ കോളജ് […]Read More