ദില്ലി: അമേരിക്കൻ പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ട്രംപിന്‍റെ റിയല്‍ എസ്റ്റേറ്റ് കമ്പനി വഴിയാണ് ഇന്ത്യയിൽ വൻ നിക്ഷേപം നടത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ ഭാഗമായി കൂടുതൽ ട്രംപ് ടവറുകള്‍ ഇന്ത്യയിൽ നിര്‍മിക്കും. ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ട്രംപിന്‍റെ മക്കള്‍ ഇന്ത്യയിലേക്ക് എത്തും. ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ കുറച്ച് വ്യവസായികളെ മാത്രമാണ് ക്ഷണിച്ചിരുന്നത്. ഇന്ത്യയിൽ നിന്ന് മുകേഷ് അംബാനിയും നിത അംബാനിയും ട്രംപിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിരുന്നു.ഇതോടൊപ്പം ട്രംപ് ടവറുകള്‍ […]Read More