Cancel Preloader
Edit Template

Tags :hospital

Kerala

പനിയും ഛർദിയും വയറിളക്കവും; മുട്ടിൽ സ്കൂളിലെ 17 വിദ്യാർഥികൾ

കൽപ്പറ്റ: വയനാട് മുട്ടിൽ ഡബ്ല്യുഒ യുപി സ്കൂളിലെ 17 വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം. കുട്ടികളെ കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി, ഛർദി, വയറിളക്കം എന്നിവയെ തുടർന്നാണ് എൽപി സ്കൂൾ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തെ തുടർന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം സ്കൂളിൽ പരിശോധന നടത്തി. സാമ്പിളുകൾ ശേഖരിച്ചു. സ്കൂളിൽ നിന്ന് 600 ഓളം കുട്ടികൾ ഭക്ഷണം കഴിച്ചിരുന്നുവെന്ന് പിടിഎ പ്രസിഡൻറ് പറഞ്ഞു.Read More

Kerala

സ്കൂൾ വിദ്യാർഥി മരിച്ച സംഭവം: ആശുപത്രിക്കു മുന്നിൽ ഡിവൈഎഫ്ഐ,

കൈക്കുഴയ്ക്കു പരുക്കേറ്റു ചികിത്സയിലിരിക്കെ സ്കൂൾ വിദ്യാർഥി മരിച്ചത് റാന്നിയിലെ സ്വകാര്യ ആശുപത്രിയുടെ പിഴവാണെന്നാരോപിച്ച് ആശുപത്രിക്കു മുന്നിൽ പ്രതിഷേധം. ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നിവർ സംയുക്തമായും കുട്ടി പഠിച്ചിരുന്ന പ്ലാങ്കമൺ എൽപി സ്കൂൾ പിടിഎയുമാണ് സമരം നടത്തിയത്. ഡിവൈഎഫ്ഐ പ്രവർത്തകർ മറിച്ചിട്ട ബാരിക്കേഡിന് അടിയിൽപെട്ടു ഗ്രേഡ് എസ്ഐ അടക്കം 3 പൊലീസുകാർക്കു പരുക്കേറ്റു. അയിരൂർ നോർത്ത് തേക്കുങ്കൽ പരുത്തിക്കാട്ടിൽ കെ.കെ.വിജയന്റെ മകൻ ആരോൺ വി.വർഗീസിന്റെ (5) അസ്വാഭാവിക മരണത്തിലുള്ള പ്രതിഷേധമാണ് ആശുപത്രിക്കു മുന്നിൽ നടന്നത്. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരെ ആശുപത്രിക്കു […]Read More