Cancel Preloader
Edit Template

Tags :Honour killing

National

ഭാര്യാസഹോദരന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ വെട്ടിക്കൊന്നു

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ചെന്നൈയിൽ യുവാവിനെ ബന്ധു വെട്ടിക്കൊന്നു. പള്ളിക്കരണൈ അംബേദ്കർ സ്ട്രീറ്റിലെ പ്രവീൺ ആണ് കൊല്ലപ്പെട്ടത്. പ്രബലജാതിയിലെ യുവതിയെ വിവാഹം ചെയ്ത പ്രവീണിനെ ഭാര്യാസഹോദരൻ ദിനേഷും സുഹൃത്തുക്കളുമാണ് വെട്ടിക്കൊന്നത്.ഇന്നലെ രാത്രി പള്ളിക്കരണൈയിലുള്ള ബാറിന് സമീപമാണ് ആക്രമണം നടന്നത്. തലയിലും കഴുത്തിലും പരുക്കേറ്റ യുവാവിനെ ക്രോംപ്പേട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളുടെ എതിർപ്പ് അവഗണിച്ച് നാലുമാസം മുമ്പാണ് വിവാഹം നടന്നത്. 5 പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.Read More