ഗുരുവായൂർ:അഞ്ച് ലിറ്ററിൽ താഴെ പ്ലാസ്റ്റിക് ബോട്ടിലുകളിൽ കുടിവെള്ളം വിൽക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധി വിവേചനപരമാണെന്ന് കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡണ്ട്. ജി.ജയപാൽ. ഹോട്ടൽ-റസ്റ്റോറൻ്റ് മേഖലയെ മാത്രം ലക്ഷ്യമിടുന്ന വിധി തുല്യനീതിക്ക് വിരുദ്ധമാണെന്നും, നിയമത്തെ കോടതിയിൽ തന്നെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കെ.എച്ച്.ആർ.എ ഗുരുവായൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സുരക്ഷാ പദ്ധതി സർട്ടിഫിക്കറ്റ് വിതരണവും വിദ്യഭ്യാസ അവാർഡ് ദാന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് ഒ.കെ.ആർ. മണികണ്ഠൻ അധ്യക്ഷനായി. സംസ്ഥാന വർക്കിംങ്ങ് പ്രസിഡന്റ് സി. […]Read More