Cancel Preloader
Edit Template

Tags :Heavy rains expected in the state; Heavy rains for 4 more days

Kerala Weather

സംസ്ഥാനത്ത് മഴ കനക്കും; 4 ദിവസം കൂടി ശക്തമായ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 8 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. നിലവിൽ ജൂൺ 15 വരെ സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരാനാണ് സാധ്യത. കേരളതീരത്ത് പടിഞ്ഞാറൻ കാറ്റിന്റെ ശക്തി വർദ്ധിച്ചതും ബംഗാൾ ഉൾകടലിലെ ചക്രവാത ചുഴിയും കാലവർഷത്തെ സ്വാധീനിക്കും. ജൂൺ 15 വരെ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.Read More