Cancel Preloader
Edit Template

Tags :Heat

World

എബ്രഹാം ലിങ്കന്‍റെ മെഴുകുപ്രതിമ കനത്ത ചൂടിൽ ഉരുകി

വാഷിംഗ്ടൺ: അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിൽ സ്ഥാപിച്ചിരുന്ന എബ്രഹാം ലിങ്കന്‍റെ മെഴുകുപ്രതിമ കനത്ത ചൂടിൽ ഉരുകി. പ്രതിമയുടെ തല വേർപെട്ടു. 37 ഡിഗ്രി സെൽഷ്യസ് ചൂടാണ് വാഷിംഗ്ടണ്ണിൽ രേഖപ്പെടുത്തിയത്. ആറടി ഉയരമുള്ള എബ്രഹാം ലിങ്കണിന്‍റെ പ്രതിമ വേനൽച്ചൂടിലാണ് ഉരുകാൻ തുടങ്ങിയത്. നോർത്ത് വെസ്റ്റ് വാഷിംഗ്ടണിലെ ഒരു സ്കൂളിൽ സ്ഥാപിച്ച പ്രതിമയാണ് ചൂടിൽ ഉരുകിയത്. ആദ്യം പ്രതിമയുടെ തല ഉരുകുകയും തുടർന്ന് ഒരു കാൽ ഉടലിൽ നിന്ന് വേർപെടുകയും ചെയ്തു. താപനില 37.7 ഡിഗ്രി സെൽഷ്യസിൽ എത്തിയപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. […]Read More

Weather

ഉത്തരേന്ത്യയിൽ ചൂടിന് ശമനം ഉണ്ടാകുമെന്ന് ഐ എം ഡി

ഉത്തരേന്ത്യയിൽ ചൂടിന് നേരിയ ശമനം. ദില്ലിയിലടക്കം പല സംസ്ഥാനങ്ങളിലും ഇന്നലെ ചൂട് 2 മുതൽ 3 ഡിഗ്രി വരെ കുറഞ്ഞിട്ടുണ്ട്. വരുന്ന 2 ദിവസം കൂടി ചൂടിന് നേരിയ ശമനം ഉണ്ടാകുമെന്ന്  കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . എന്നാൽ ഉഷ്ണതരംഗ സാധ്യത തുടരുമെന്നും imd. മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങൾ ഇന്ന് ഓറഞ്ച് അലർട്ട് ആണ് . ദില്ലിയടക്കമുള്ള മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്. ചൂട് 40 ഡിഗ്രിക്കും മുകളിലുള്ള ഉത്തരേന്ത്യൻ […]Read More

Weather

വീണ്ടും ഉഷ്ണ തരംഗം മുന്നറിയിപ്പ്; മൂന്ന് ജില്ലക്കാർ ജാഗ്രത

സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്. ആലപ്പുഴ, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. ഇന്നും നാളെയും (ബുധന്‍, വ്യാഴം) ഈ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്ന കണക്കുകൂട്ടലിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, […]Read More

Weather

താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, കേരളതീരത്ത് കടലാക്രമണത്തിന്

സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. രണ്ട് ജില്ലകളിലൊഴികെ താപനില മുന്നറിയിപ്പുണ്ട്. വയനാട്, ഇടുക്കി ജില്ലകളൊഴികെ 12 ജില്ലകളിലുമാണ് ജാ​ഗ്രത മുന്നറിയിപ്പുള്ളത്. അതേസമയം കേരളത്തില്‍ വിവിധയിടങ്ങളിലായി ഒറ്റപ്പെട്ട, ശക്തിയായ മഴ ലഭിക്കാനും സാധ്യത. വയനാട്, ഇടുക്കി ജില്ലകളൊഴികെ സാധാരണയെക്കാൾ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതലാവാനാണ് സാധ്യത. പാലക്കാട് ഉയർന്ന താപനില 39 വരെ ഉയരും. ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ 37ഡിഗ്രി സെല്‍ഷ്യസ് […]Read More

Weather

വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ; നാല് ജില്ലകളിൽ

വടക്കൻ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യത.മലപ്പുറം കോഴിക്കോട് കണ്ണൂർ വയനാട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട് . കോഴിക്കോട് ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ രാവിലെ ചെറിയ രീതിയിൽ മഴ ലഭിച്ചു. ഉച്ചക്ക് ശേഷം വിവിധ പ്രദേശങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അതിർത്തി പ്രദേശങ്ങളിലായിരിക്കും കൂടുതൽ മഴ ലഭിക്കുക.മധ്യ തെക്കൻ ജില്ലകളിലും മഴ സാധ്യത ഉണ്ട്. തൃശൂർ,എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ഇടിയോടു കൂടിയ മഴ ലഭിക്കും. മിക്കയിടത്തും […]Read More

Kerala Weather

ചൂട്: വിവിധ ജില്ലകളിൽ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗം

സംസ്ഥാനത്ത് ഇനിയും ചൂട് ഉയരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. സാധാരണയെക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത.പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം- തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട്, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ […]Read More

Kerala

ഉയർന്ന താപനില ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും തൃശ്ശൂര്‍ ജില്ലയില്‍ 38°C വരെയും കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ഈ ദിവസങ്ങളില്‍ രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാള്‍ 2 – 4 °C വരെ ചൂട് കൂടാന്‍ […]Read More

Kerala

കേരളം ഒരു വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകാം, ജാഗ്രത വേണം

ചൂട് ക്രമാതീതമായി കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കൂടി. ഏത് സമയവും സംസ്ഥാനം ഒരു വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകാമെന്നാണ് നിലവിൽ കേരളത്തിലെ സ്ഥിതി. ഇന്നലെ 11.17 കോടിയൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്. പീക്ക് സമയത്തെ ആവശ്യകത 5493 മെഗാവാട്ട് എന്ന പുതിയ റെക്കോർഡിലെത്തിയിട്ടുണ്ട്.പാലക്കാട് കഴിഞ്ഞ ദിവസം താപനില 45 ഡിഗ്രി കടന്നിരുന്നു. ഇടുക്കി, വയനാട് ജില്ലകളിൽ ഒഴികെ മുഴുവൻ ജില്ലകളിലും പതിനാലാം തീയതി വരെ യെല്ലോ അലർട്ടാണ്. പാലക്കാട് ജില്ലയിൽ 41 ഡിഗ്രി വരെ താപനില […]Read More

Weather

താപനില 45 ഡിഗ്രി കടന്നു; റെക്കോർഡ് ചൂടുമായി പാലക്കാട്

കേരളം മുഴുവൻ ചൂടിൽ വെന്തുരുകയാണ്. റെക്കോർഡ് ചൂടുമായി മുന്നേറുന്നത് പാലക്കാട് ജില്ലയാണ്. ഇന്നലെ പാലക്കാട് ജില്ലയിൽ 45.4 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ ഓട്ടോമാറ്റിക് സ്റ്റേഷനുകളിൽ മിക്കക്കതിലും 40 ഡിഗ്രിക്ക് മുകളിലാണ് ഇന്നലെ രേഖപ്പെടുത്തിയ താപനില. പാലക്കാട് വേനൽ മഴ കാര്യമായി ലഭിക്കാത്തതും ജനജീവിതം ദുസഹമാക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഈ വർഷത്തെ ഇതുവരെയുള്ള റെക്കോർഡ് ചൂട് പാലക്കാട് ആണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. വെന്തുരുകുന്ന പാലക്കാട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസഹ്യമായ […]Read More

Weather

ഇന്ന് 12 ജില്ലകൾ പൊള്ളും,ചില ജില്ലകളിൽ വേനൽ മഴ

കേരളത്തിൽ ഇന്ന് 12 ജില്ലകളിൽ താപനില ഉയരും എന്ന മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏറ്റവും ഉയർന്ന ചൂട് കൊല്ലം പാലക്കാട് ജില്ലകളിൽ ആയിരിക്കുമെന്ന് ഐ എം ഡി. താപനില ഉയരാൻ സാധ്യതയുള്ള മറ്റു ജില്ലകൾ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഈ ജില്ലകളിലെല്ലാം യെല്ലോ അലർട്ട് ആണ്. കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 39°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ […]Read More