തിരുവനന്തപുരം: എഴുപത് വയസ് പിന്നിട്ടിവർക്ക് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷൻ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക അറിയിപ്പുകൾക്ക് ശേഷം മാത്രമാകുന്നതാണ് ഉചിതമെന്ന് അധികൃതർ. ആയുഷ്മാൻ ഭാരത് ഇൻഷുറൻസിന്റെ ഭാഗമായി, കേന്ദ്ര സർക്കാരാണ് പദ്ധതി പ്രഖ്യാപിച്ചത്. കേന്ദ്രത്തിൻ്റെ നിർദേശമനുസരിച്ച് സംസ്ഥാനതലത്തിലുള്ള മാർഗനിർദേശങ്ങൾ വൈകാതെ പുറത്തിറങ്ങും.പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ അതിനു ശേഷം നടത്തിയാൽ മതിയെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഔദ്യോഗിക അറിയിപ്പുകൾ ആശുപത്രികൾക്കും ലഭിക്കേണ്ടതായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര […]Read More