തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പ് സംഭവത്തിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടി. പെൻഷനിൽ കയ്യിട്ട് വാരിയ 373 ജീവനക്കാർക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും. കൂടാതെ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും. തട്ടിപ്പ് നടത്തിയവരുടെ പട്ടികയിൽ അറ്റൻഡർമാരും ക്ലർക്കും നഴ്സിംഗ് അസിസ്റ്റന്റുമാരും ഉൾപ്പെട്ടിട്ടുണ്ട്. അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അനര്‍ഹര്‍ക്ക് കയറിക്കൂടാന്‍ അവസരം ഒരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍കാരുടെ […]Read More
Tags :Health department
ആലപ്പുഴ: ആലപ്പുഴയിൽ ചികിത്സ പിഴവിനെ തുടർന്ന് ഗുരുതര വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിനെ കയ്യൊഴിഞ്ഞ് ആരോഗ്യ വകുപ്പ്. കുഞ്ഞിന്‍റെ ചികിത്സ ഏറ്റെടുക്കുമെന്ന് പറഞ്ഞ ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം വിവിധ പരിശോധനകൾക്കായി പണം ഈടാക്കി. ഡോക്ടര്‍മാര്‍ക്കെതിരായ നടപടിയും വൈകുകയാണ്. സർക്കാർ അവഗണനക്കെതിരെ കടപ്പുറത്തെ വനിത ശിശു ആശുപത്രിക്ക് മുന്നിൽ സമരം ചെയ്യാൻ ഒരുങ്ങുകയാണ് കുടുംബം. ഗർഭകാലപരിചരണത്തിലും ചികിത്സയിലുമുണ്ടായ പിഴവാണ് കുട്ടിക്ക് ഗുരുതര വൈകല്യങ്ങളുണ്ടാകാൻ കാരണമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. സംഭവം വലിയ വിവാദമായതോടെ സർക്കാർ ഇടപെട്ടു. കുട്ടിയുടെ തുടർചികിത്സയെല്ലാം […]Read More
കാസര്‍കോട്: നായന്മാര്‍മൂല ആലമ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതില്‍ ആരോഗ്യവകുപ്പ് അന്വേഷണമാരംഭിച്ചു. പാലിന്റെയും മറ്റ് ഭക്ഷ്യവസ്തുക്കളുടേയും സാംപിളുകള്‍ ഇന്ന് ശേഖരിക്കും. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലാണ് അന്വേഷണം. അതേസമയം, സ്‌കൂളിലെ പാല്‍വിതരണം നിര്‍ത്തിവച്ചു. ആലമ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 30 ഓളം വിദ്യാര്‍ഥികളെയാണ് സ്‌കൂളില്‍ നിന്ന് വിതരണം ചെയ്ത പാല്‍ കുടിച്ചതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ ചെങ്കളയിലെ സഹകരണാശുപത്രിയിലും വിദ്യാനഗറിലെയും ആശുപത്രികളിമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഏതാനും കുട്ടികളെ പ്രാഥമിക ശുശ്രൂഷക്കു ശേഷം വിട്ടയച്ചു. […]Read More
താമരശ്ശേരി: താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗം താമരശ്ശേരിയിലും പരപ്പൻപൊയിലിലുമുള്ള ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ ശുചിത്വ പ്രശ്നങ്ങൾ കണ്ടെത്തി. പരപ്പൻ പൊയിലിലെ രണ്ട് ഹോട്ടലുകൾ അടപ്പിച്ചു. കുടിവെള്ള ഗുണനിലവാര പരിശോധന റിപ്പോർട്ട് ഇല്ലാത്തതും തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തതുമായ സ്ഥാപനങ്ങൾക്ക് ഒരാഴ്ചക്കകം പരിശോധന നടത്തി ഹാജരാക്കാൻ നിർദേശം നൽകി. ഇതര സംസ്ഥാനക്കാരെ താമസിപ്പിച്ച കെട്ടിടങ്ങളിലും പരിശോധന നടന്നു. മാലിന്യം കൃത്യമായി സംസ്കരിക്കാത്ത കെട്ടിട ഉടമക്ക് നോട്ടീസ് നൽകി. പുകയില വിരുദ്ധ മുന്നറിയിപ്പ് ബോർഡ് ഇല്ലാത്ത രണ്ട് സ്ഥാപനങ്ങളിൽനിന്ന് […]Read More
കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന നിരവധി പേർക്ക് വയറിളക്കവും ഛർദിയും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായ സംഭവത്തിൽ നടപടികളുമായി ആരോഗ്യ വകുപ്പ്. രണ്ടാഴ്ചക്കിടെ ഫ്ലാറ്റിൽ രോഗബാധിതരായത് 441 പേരാണ്. രോഗലക്ഷണങ്ങൾ കാണുന്നവർക്ക് ചികിത്സ ഉറപ്പാക്കാനുള്ള സൗകര്യങ്ങൾ തൃക്കാക്കരയിൽ ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ഫ്ലാറ്റിലെ വിവിധ കുടിവെളള സ്രോതസ്സുകളിൽ പരിശോധന നടത്തി. കുടിവെളളത്തിൽ നിന്നാണ് രോഗബാധ ഉണ്ടായതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ വെളളം ശാസ്ത്രീയപരിശോധനക്കായി അയച്ചു. ഇതിന്റെ ഫലം ഉടൻ എത്തും. കിണർ, ബോർവെൽ, മഴവെളള […]Read More
കേരളത്തിൽ ചൂട് കൂടിവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കിയെന്ന് മന്ത്രി വീണാ ജോർജ്. ചൂട് വര്‍ധിക്കുന്നതിനാൽ നിര്‍ജലീകരണത്തിനും ദേഹാസ്വാസ്ഥ്യത്തിനും സാധ്യതയുണ്ട്. ഇതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയിലേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. വെയിലത്ത് ജോലി ചെയ്യേണ്ട സാഹചര്യങ്ങളിൽ പകല്‍ 11 മണി മുതല്‍ മൂന്നുമണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കണം. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി എല്ലാ പിഎച്ച്സി/സിഎച്ച്സി […]Read More