Cancel Preloader
Edit Template

Tags :Gyanvapi Masjid

National

ഗ്യാന്‍വാപിയില്‍ പൂജ തുടരാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദിന്റെ തെക്കേ നിലവറയില്‍ പൂജ തുടരാമെന്ന് സുപ്രിംകോടതി. പൂജ അനുവദിച്ച കീഴ്‌കോടതി വിധി ശരിവെച്ച അലഹബാദ് ഹൈകോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മസ്ജിദ് പരിപാലിക്കുന്ന അന്‍ജുമന്‍ ഇന്‍തിസാമിയ കമ്മിറ്റി നല്‍കിയ ഹർ ജിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. ജനുവരി 17, ജനുവരി 31 തീയ്യതികളിലെ കോടതി ഉത്തരവുകള്‍ക്ക് ശേഷവും തടസമില്ലാതെ മുസ്‌ലിം വിഭാഗങ്ങള്‍ക്ക് […]Read More

National

ഗ്യാന്‍വാപി വിധിക്കെതിരായ ഹർജി ഇന്ന് സുപ്രിം കോടതിയില്‍

ഗ്യാന്‍വാപി മസ്ജിദിന്റെ തെക്കേ നിലവറയില്‍ പൂജ അനുവദിച്ച കീഴ്‌കോടതി വിധി ശരിവെച്ച അലഹബാദ് ഹൈകോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് (തിങ്കളാഴ്ച) പരിഗണിക്കും. മസ്ജിദ് പരിപാലിക്കുന്ന അന്‍ജുമന്‍ ഇന്‍തിസാമിയ കമ്മിറ്റി നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റെ പരിഗണനക്കെത്തുന്നത്.Read More

National

ഗ്യാന്‍വാപി മസ്ജിദ് പൂജ; പള്ളിക്കമ്മിറ്റി നല്‍കിയ ഹർജി തള്ളി

ഗ്യാന്‍വാപി പള്ളി നിലവറക്ക് മുമ്പില്‍ പ്രാര്‍ഥന നടത്താന്‍ ഹിന്ദു വിഭാഗങ്ങള്‍ക്ക് നല്‍കിയ അനുമതി തുടരും. ജില്ലാ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പള്ളി കമ്മിറ്റി സമർപ്പിച്ച ഹർജി ഇന്ന് അലഹബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളാണ് വിധി പ്രസ്താവിച്ചത്.”കേസിൻ്റെ മുഴുവൻ രേഖകളും പരിശോധിച്ച് ബന്ധപ്പെട്ട കക്ഷികളുടെ വാദങ്ങൾ പരിഗണിച്ചതിന് ശേഷം, വാരാണസി ജില്ലാ ജഡ്ജി 17.01.2024 ലെ പുറപ്പെടുവിച്ച വിധിയിൽ ഇടപെടാൻ കോടതിക്ക് ഒരു കാരണവും കണ്ടെത്തിയില്ല. 31.01.2024 ലെ ഉത്തരവ് പ്രകാരം തെഹ്ഖാനയിൽ […]Read More

National

​ഗ്യാൻവാപി: പല ഹർജികളും പബ്ലിസിറ്റിക്ക് വേണ്ടി; വിമർശനവുമായി അലഹബാദ്

വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിന്റെ കാര്യത്തിൽ കോടതികളിൽ തുടരെ തുടരെ ഹർജികൾ എത്തുന്നതിൽ അതൃപ്തിയുമായി അലഹബാദ് ഹൈക്കോടതി. പല ഹർജികളും പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് വിമർശിച്ച ഹൈക്കോടതി ഹർജികൾ ഒന്നിച്ചാക്കണമെന്ന് നീരീക്ഷിച്ചു. പള്ളിയിലെ നിലവറകളിൽ സമഗ്ര സർവേ ആവശ്യപ്പെട്ടുള്ള ഹർജി ഈ മാസം15ന് ജില്ലാ കോടതി പരിഗണിക്കും. പള്ളിയിലെ നിലവറയിൽ പൂജ നടത്താനുള്ള ജില്ലാ കോടതി ഉത്തരവിനെതിരെ മസ്ജിജ് കമ്മറ്റി നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് രോഹിത്ത് രഞ്ജൻ ആഗർവാൾ വിമർശനം ഉന്നയിച്ചത്. പല ഹർജികളും ഗ്യാൻവാപ്പികേസിനെ സങ്കീർണ്ണമാക്കുകയാണ്. പഴയ […]Read More

National

ഗ്യാൻവാപി:സ്റ്റേ ആവശ്യം തള്ളി ഹൈക്കോടതി; ഹിന്ദു വിഭാഗത്തിന് പൂജ

കാശി ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാം. പൂജ നടത്തുന്നത് തടയണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ധൃതി പിടിച്ച് ഉത്തരവ് നടപ്പാക്കിയെന്ന മുസ്ലിം വിഭാഗത്തിന്റെ വാദങ്ങൾ തള്ളിയ കോടതി, പൂജയ്ക്ക് ഇടക്കാല സ്റ്റേ നൽകണമെന്ന ആവശ്യം അംഗീകരിച്ചില്ല. കേസിൽ ജില്ലാ കോടതി ഉത്തരവിനെതിരെയുള്ള അപ്പീൽ എന്ന രീതിയിൽ ഹർജിയിൽ ഭേദഗതി വരുത്താൻ പള്ളിക്കമ്മറ്റിക്ക് കോടതി നിര്‍ദ്ദേശം നൽകി. ഒപ്പം ഗ്യാൻവാപി പള്ളിയിലും സമീപ പ്രദേശങ്ങളിലും ക്രമസമാധാനം ഉറപ്പിക്കാൻ ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം […]Read More

National

​ഗ്യാൻവാപി പൂജ ; അടിയന്തര വാദത്തിന് മുസ്ലീം വിഭാഗം,

വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ പൂജ നടത്താനുള്ള ജില്ലാ കോടതിവിധിക്കെതിരെ അടിയന്തര വാദത്തിന് സുപ്രിം കോടതിയെ സമീപിച്ച് മുസ്ലീം വിഭാഗം. എന്നാൽ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് രജിസ്ട്രി നിർദേശം നൽകിയത്. അതിനിടെ, ഹിന്ദു വിഭാഗം തടസ്സ ഹർജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. ഗ്യാൻ വ്യാപി മസ്ജിദിൽ ഹിന്ദു വിഭാഗത്തിന് ആരാധന നടത്താൻ ജില്ലാ കോടതിയാണ് ഉത്തരവിട്ടത്. ഇതിനെതിരെ മുസ്ലിം വിഭാഗം ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹിന്ദു വിഭാഗത്തിൻ്റെ തടസ്സഹർജി കോടതിയിലെത്തിയത്. അതിനിടെ, കോടതി പൂജയ്ക്ക് അനുമതി […]Read More

National

ഗ്യാൻവാപി മസ്ജിദിൽ പൂജക്ക്‌ അനുമതി നൽകി വാരാണസി ജില്ലാകോടതി

വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ പൂജക്ക്‌ അനുമതി നൽകി വാരാണസി ജില്ലാകോടതി. മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഹിന്ദു വിഭാഗത്തിൻ്റെ അഭിഭാഷകനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. ഹിന്ദു വിഭാ​ഗം ഉന്നയിച്ച പൂജയ്ക്കുള്ള അനുമതിയാണ് കോടതി നൽകിയിരിക്കുന്നത്. മസ്ജിദിന്റെ അടിത്തട്ടിലുള്ള തെക്ക് ഭാഗത്തെ നിലവറയിലെ വി​ഗ്രഹങ്ങളിൽ പൂജ നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ജില്ലാ മജിസ്ട്രേറ്റിനോട് കോടതി നിർദേശിച്ചു. ഏഴ് ദിവസത്തിനകം ഇവിടെ പൂജ തുടങ്ങുമെന്നാണ് വിവരം.  ഗ്യാൻവ്യാപി […]Read More