തിരുവനന്തപുരം: സർക്കാർ ഫണ്ട് അനുവദിക്കാത്തതിനാൽ വായ്പയ്ക്ക് ബസ് വാങ്ങാൻ കെ.എസ്.ആർ.ടി.സി. കാലപ്പഴക്കം വന്ന ബസുകൾ നിരത്തിലിറക്കുന്നതിലൂടെ വർഷംതോറും വൻ നഷ്ടമാണ് കെ.എസ്.ആർ.ടി.സിക്കുണ്ടാകുന്നത്. ഇത് മറികടക്കാൻ 400 പുതിയ ബസുകൾ വാങ്ങാൻ കെ.എസ്.ആർ.ടി.സി തീരുമാനിക്കുകയും പണത്തിനായി സർക്കാരിനെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ, പണം ഉടൻ കിട്ടില്ലെന്ന് വിലയിരുത്തിയ കെ.എസ്.ആർ.ടി.സി ബാങ്കിനെ സമീപിച്ചാലും ഫലമില്ലെന്ന് കണ്ട് പണത്തിന് പകരം ബസ് തന്നെ വായ്പയെടുക്കാൻ തീരുമാനിച്ചു. ടാറ്റ മോട്ടോഴ്‌സിൽ നിന്നും അശോക് ലെയ്‌ലാൻഡിൽ നിന്നും 30 ബസുകൾ വായ്പയ്ക്ക് വാങ്ങാനാണ് തീരുമാനം. […]Read More