കൊച്ചി: രാജ്യത്തെ യുവതലമുറയ്ക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ഡോ. ശശി തരൂര്‍ എം.പി. ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.കെയില്‍ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുന്നതിന് ബ്രിട്ടീഷ് കൗണ്‍സില്‍, നാഷണല്‍ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് അലൂംമ്‌നി യൂണിയന്‍ യു.കെ, എഡ്‌റൂട്ട് എന്നിവര്‍ സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിച്ച സ്റ്റുഡന്റ്- എജ്യുക്കേറ്റര്‍ മീറ്റിന്റെ ഭാഗമായി, ബ്രിട്ടീഷ് കൗണ്‍സില്‍ സൗത്ത് ഇന്ത്യ ഡയറക്ടര്‍ ജാനക പുഷ്പനാഥന്‍ നടത്തിയ സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു […]Read More