വടകര: വടകര നഗരത്തിൽ കുമിഞ്ഞുകൂടിയ മാലിന്യം ശുചീകരിക്കാൻ നടപടിയില്ല. ‘മാലിന്യ മുക്ത നവകേരളത്തിനായി ജനകീയ കാമ്പയിൻ, വൃത്തിയുള്ള സുസ്ഥിര വടകരക്കായി നമുക്ക് ഒരുമിക്കാം’ കാമ്പയിൻ നടക്കുമ്പോളും നഗരഹൃദയത്തിൽ അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യാൻ നഗരസഭക്ക് കഴിഞ്ഞിട്ടില്ല. വടകര മത്സ്യമാർക്കറ്റിന് സമീപത്തെ ഓവുചാലിനോട് ചേർന്ന് വർഷങ്ങളായി കുമിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യാതെ കിടക്കുകയാണ്. കാൽനടക്കാർ കേരള ക്വയർ റോഡിൽ നിന്ന് കോടതി ഭാഗത്തേക്ക് എളുപ്പത്തിൽ കാൽ നടയാത്ര ചെയ്തിരുന്ന ഭാഗമാണ് മാലിന്യം നിറഞ്ഞ് കിടക്കുന്നത്. ശുചിമുറി മാലിന്യമുൾപ്പെടെ […]Read More