പെരുമ്പയില്‍ പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. ഇന്നലെ നടന്ന കവര്‍ച്ചയില്‍ 75 പവൻ സ്വര്‍ണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റെന്തെങ്കിലും പോയിട്ടുണ്ടോ എന്ന കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. പെരുമ്പ സ്വദേശി റഫീഖ് എന്ന പ്രവാസിയുടെ വീട്ടിലാണ് വൻ കവര്‍ച്ച നടന്നിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഉറക്കമുണര്‍ന്നപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. റഫീഖിന്‍റെ ഭാര്യയും മക്കളും റഫീഖിന്‍റെ സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛനും അമ്മയും ചികിത്സയ്ക്കായി വീട്ടില്‍ നിന്ന് മാറിനിന്ന സമയമായിരുന്നു. സ്ത്രീകള്‍ മാത്രമുള്ള സമയത്ത് വീടിന്‍റെ മുൻവാതില്‍ തകര്‍ത്ത് നേരിട്ട് തന്നെയാണ് കവര്‍ച്ചക്കാര്‍ കയറിയിട്ടുള്ളത്. […]Read More