നാദാപുരം: നാദാപുരം മേഖലയിൽ ഖത്തർ പ്രവാസിയും ഭാര്യയും ചേർന്ന് കോടികളുടെ തട്ടിപ്പ് നടത്തിയതായി ആരോപണം. സാമ്പത്തിക തട്ടിപ്പിൽ കുടുങ്ങിയത് നിരവധി പേർ. ലക്ഷങ്ങളാണ് പലർക്കും നഷ്ടമായത്. നാദാപുരം കക്കംവെള്ളി ശാദുലി റോഡിലെ താമസക്കാരനായ കുറ്റ്യാടി പാലേരി സ്വദേശിയും ഭാര്യയുമാണ് ബിസിനസുകളിൽ പങ്കാളിയാക്കാമെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ച് പലരിൽനിന്നും ലക്ഷങ്ങൾ വാങ്ങി മുങ്ങിയത്. നാദാപുരം മേഖലയിലെ പ്രമുഖ ബിസിനസുകാർ, വ്യാപാര പ്രമുഖർ എന്നിവർക്ക് ഒപ്പമുള്ള ഫോട്ടോകളും വിഡിയോകളും കാണിച്ച് വിശ്വാസം ആർജിച്ചശേഷം വായ്പയായും ബിസിനസിൽ കൂട്ടുചേർക്കാമെന്നും പറഞ്ഞാണ് വൻ […]Read More
Tags :Fraud
എകരൂൽ (കോഴിക്കോട്): ഉണ്ണികുളം വനിതാ സഹകരണസംഘത്തിൽ നടന്ന കോടികളുടെ സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ മുൻ സെക്രട്ടറി അറസ്റ്റിൽ. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സസ്പെൻഷനിലായ ഇയ്യാട് സ്വദേശിനി പി.കെ. ബിന്ദുവിനെ (54)യാണ് ബാലുശ്ശേരി പോലീസ് ബുധനാഴ്ച വീട്ടിൽനിന്ന് അറസ്റ്റുചെയ്തത്. സഹകരണസംഘത്തിന്റെയും പണം നഷ്ടമായ നിക്ഷേപകരുടെയും ആക്ഷൻ കമ്മിറ്റിയുടെയും പരാതിയെത്തുടർന്നാണ് നടപടി. ഏഴുകോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സഹകരണസംഘത്തിന്റെ പ്രാഥമിക നിഗമനം. എന്നാൽ, തട്ടിപ്പിന്റെ വ്യാപ്തി പത്തുകോടിയോളം വരുമെന്നാണ് ഇടപാടുകാരുടെ ആരോപണം. അതേസമയം, സഹകരണവകുപ്പിന്റെ അന്തിമഓഡിറ്റ് റിപ്പോർട്ട് കിട്ടിയശേഷം മാത്രമേ എത്രകോടിയുടെ […]Read More