ദില്ലി: ജാർഖണ്ഡിലെ പടിഞ്ഞാറൻ സിങ്ബം ജില്ലയിൽ പൊലീസും മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ടോന്റോ ഗോയ്ൽകേര മേഖലകളിൽ ഇന്ന് രാവിലെ നടന്ന തെരച്ചിനിടെയായിരുന്നു ഏറ്റുമുട്ടൽ. മരിച്ച മാവോയിസ്റ്റുകളില്‍ഡ ഒരു സ്ത്രീയും ഒരു സോണൽ കമ്മാൻഡറുമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒരു ഏരിയ കമ്മാൻഡറെ ജീവനോടെ പിടികൂടി. പ്രദേശത്ത് നിന്നും തോക്കടക്കമുള്ള ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു. രണ്ട് ദിവസം മുൻപ് ഛത്തീസ്ഗണ്ഡിലെ നാരായൺപുർ ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന 8 മാവോയിസ്റ്റുകളെ വധിച്ചിരുന്നു. ഏറ്റുമുട്ടലിൽ ഒരു സുരക്ഷാ […]Read More
Tags :Four Maoists killed
മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സർക്കാർ തലയ്ക്കു 36 ലക്ഷം വിലയിട്ട മാവോയിസ്റ് നേതാക്കളാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയോടെയാണ് പൊലീസ് -സിആർപിഎഫ് വിഭാഗവുമായി മാവോയിസ്റ്റുകൾ ഏറ്റുമുട്ടിയത്. തെലങ്കാനയിൽ നിന്നും മഹാരാഷ്ട്രയിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് ഏറ്റുമുട്ടൽ നടന്നത്. ഇവരിൽ നിന്നും ലഘുലേഖകളും തോക്കുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് സേന വിഭാഗങ്ങൾ തിരച്ചിൽ തുടരുകയാണ്.Read More