മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ ധ്യാനം കൂടാനെത്തിയ 25 നഴ്സിങ് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. അതേസമയം, ധ്യാന കേന്ദ്രത്തിൽ ആരോഗ്യ വിഭാഗം പരിശോധന ആരംഭിച്ചു. മേലൂർ പഞ്ചായത്ത് ആരോഗ്യ വിഭാഗം ഭക്ഷ്യധാന്യങ്ങളുടെ സാംപിൾ ശേഖരിച്ചിട്ടുണ്ട്.Read More
Tags :Food poisoning
തൃശ്ശൂർ: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ (56) ആണ് ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്. പെരിഞ്ഞനം മൂന്നുപീടികയിലെ സെയിൻ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് കഴിഞ്ഞ ശനിയാഴ്ച ഭക്ഷ്യവിഷബാധയേറ്റത്. ഉസൈബയുടെ വീട്ടിലേക്ക് ഇവിടെ നിന്നും കുഴിമന്തി പാഴ്സൽ വാങ്ങിക്കഴിക്കുകയായിരുന്നു. കുഴിമന്തിക്കൊപ്പമുള്ള മയോണൈസിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ രാവിലെ മുതലാണ് പനിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടായതിനെ തുടർന്ന് ഇവർ ചികിത്സ തേടിയത്. ഇവരുടെ […]Read More
തിരുവനന്തപുരത്ത് 23കാരൻ മരിച്ചു.വര്‍ക്കല ഇലകമണ്‍ സ്വദേശി വിനുവാണ് മരിച്ചത്. ശാരീരിക അസ്വസ്ഥത കാരണം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വിനു. 29 ന് വര്‍ക്കലയിലെ കടയില്‍ നിന്നും കേക്ക് വാങ്ങി കഴിച്ചെതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വിനുവിന്റെ അമ്മയും സഹോദരങ്ങളും സമാന ലക്ഷണങ്ങളോടെ ആശുപത്രിയിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. 29 ന് വൈകീട്ട് വീടിനടുത്തുള്ള കടയില്‍ നിന്നും കേക്ക് വാങ്ങി കഴിച്ചിരുന്നുവെന്നും ഇതിന് പിന്നാലെ വയറുവേദന ഉള്‍പ്പെടെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിയെന്നും ബന്ധുക്കള്‍ […]Read More
വേങ്ങരയില്‍ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ. കണ്ണമംഗലം എടക്കാപറമ്പ് ജി എല്‍ പി സ്‌കൂളിലെ 19 കുട്ടികളും ഒരു അധ്യാപികയും ആശുപത്രിയില്‍. അച്ഛനമ്പലം കണ്ണമംഗലം ജി എം യു പി സ്‌കൂളില്‍ വെച്ച് നടന്ന എല്‍ എസ് എസ് പരീക്ഷ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചികിത്സ തേടിയ ആരുടെയും നില ഗുരുതരമല്ല എന്ന ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്‌കൂളില്‍ ആകെ 195 കുട്ടികളാണ് പരീക്ഷയ്ക്ക് എത്തിയത്. നിലവില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി വിവരങ്ങളില്ല. അതേസമയം സ്‌കൂളില്‍ […]Read More