കോഴിക്കോട്: മാവൂർ ചെറൂപ്പ ഹെൽത്ത് സെന്ററിൽ സിനിമാ ചിത്രീകരണം കാരണം ചികിത്സ മുടങ്ങിയെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നല്‍കിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഫെബ്രുവരി 28-ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പനി ബാധിച്ച മകളുമായി ചെറൂപ്പ ഹെൽത്ത് സെന്ററിലെത്തിയ പിതാവാണ് […]Read More