കൊച്ചി: സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിനു മുകളില്‍ പെര്‍മിറ്റ് അനുവദിക്കണമെന്ന ഹൈകോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ ആലോചനയുണ്ടെന്ന് കെഎസ്ആര്‍ടിസി. ഇത് കെഎസ്ആര്‍ടിസിക്ക് വലിയ വരുമാന നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. സ്വകാര്യബസുടമകള്‍ക്കു വേണ്ടി കോടതിയില്‍ സര്‍ക്കാര്‍ ഒത്തുകളിച്ചെന്നാരോപിച്ച് കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ യൂനിയന്‍ രംഗത്തെത്തിയിരുന്നു. ദേശീയപാതയിലും എംസി റോഡിലും സംസ്ഥാനപാതകള്‍ ഉള്‍പ്പെടെയുള്ള റൂട്ടുകളിലും കെഎസ്ആര്‍ടിസിക്ക് മാത്രമായി കിട്ടിയിരുന്ന നിയമപരിരക്ഷയാണ് കോടതി വിധിയിലൂടെ ഇല്ലാതായത്. വരുമാനത്തിന്റെ നല്ലൊരുഭാഗവും ദീര്‍ഘദൂര സര്‍വീസില്‍ നിന്നാണെന്നിരിക്കെ ഈ റൂട്ടുകളില്‍ സ്വകാര്യബസുകളെത്തുമ്പോള്‍ ഉണ്ടാകുന്ന വരുമാന നഷ്ടം ഭീമമായിരിക്കും. ഇപ്പോള്‍ തന്നെ […]Read More