മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനത്തിനാണ് ഭീഷണി. ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് സംഭവം.യാത്രക്കാര്‍ കയറുന്ന സമയത്താണ് വിമാനത്തിനകത്ത് നിന്ന് ബോംബ് ഭീഷണി അടങ്ങിയ ഒരു കുറിപ്പ് കണ്ടെത്തുന്നത്. തുടര്‍ന്ന് യാത്രക്കാരെ തിരിച്ചിറക്കുകയും ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ യാതൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് യാത്രക്കാരെ തിരിച്ച് വിമാനത്തില്‍ കയറ്റുകയും ചെയ്തു.Read More