കനത്ത ചൂടിനെ തുടര്‍ന്ന് ദൂരദര്‍ശന്‍ ചാനല്‍ അവതാരക ലൈവിനിടെ ബോധരഹിതയായി. പശ്ചിമബംഗാളിലാണ് ലൈവ് വാര്‍ത്തക്കിടെ അവതാരക ലോപാമുദ്ര സിന്‍ഹ ബോധരഹിതയായത്. വാര്‍ത്ത വായിക്കുന്നതിനിടെ ബ്ലഡ് പ്രഷര്‍ കുറഞ്ഞതാണ് ബോധരഹിതയാകാന്‍ കാരണമെന്ന് പശ്ചിമ ബംഗാള്‍ പ്രാദേശിക ചാനല്‍ അവതാരകയായ ലോപാമുദ്ര തന്റെ ഫേസ്ബുക്ക് സന്ദേശത്തില്‍ അറിയിച്ചു. വാര്‍ത്തകള്‍ വായിക്കാന്‍ നോക്കിയപ്പോള്‍ കണ്ണില്‍ ഇരുട്ട് കയറിയെന്നും പിന്നീട് ഒന്നും കാണാനായില്ലെന്നും അല്‍പസമയത്തേക്ക് ബോധം നഷ്ടമായെന്നും ലോപ പറഞ്ഞു. ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും ദീര്‍ഘനേരം വെള്ളം കുടിക്കാതെ വാര്‍ത്ത വായിക്കേണ്ടി വന്നതിനാലാണ് പ്രശ്‌നമുണ്ടായതെന്നും […]Read More