ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ മൂന്നുവരെ നീട്ടി. വിഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമാണ് കെജ് രിവാള്‍ ഡല്‍ഹി റൗസ് അവന്യൂ കോടതിയില്‍ ഹാജരായത്. നേരത്തെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി കെജരിവാള്‍ ഇടക്കാല ജാമ്യം തേടിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സുപ്രിംകോടതി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിരുന്നു.Read More