കോഴിക്കോട്: പുറത്തിറങ്ങും മുന്‍പ് തന്നെ വിവാദമായതിന് പിന്നാലെ ഇ.പി ജയരാജന്റെ ആത്മകഥയുടെ പ്രസാധനം നീട്ടിവെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ്. ‘കട്ടന്‍ചായയും പരിപ്പുവടയും’ എന്ന പുസ്തകത്തിന്റെ പ്രകാശനം നീട്ടിവെച്ചതായി ഡിസി ബുക്‌സ് അറിയിച്ചു. നിര്‍മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം നീട്ടിവെക്കുന്നു എന്നാണ് വിശദീകരണം. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഡിസി വ്യക്തമാക്കുന്നു. കട്ടന്‍ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നു. ഉള്ളടക്കത്തെ […]Read More