Cancel Preloader
Edit Template

Tags :England

Sports

സ്പാനിഷ് അര്‍മാദം! ഇംഗ്ലണ്ടിനെ തീര്‍ത്ത് സ്‌പെയ്ന്‍

മ്യൂനിച്ച്: ഇംഗ്ലണ്ടിനെ 2-1 മറികടന്ന് സ്‌പെയ്ന്‍ യൂറോ കപ്പ് ചാംപ്യന്‍മാര്‍. നിക്കോ വില്യംസ്, മികേല്‍ ഒയര്‍സബാള്‍ എന്നിവരാണ് സ്‌പെയ്‌നിന്റെ ഗോള്‍ നേടിയത്. കോള്‍ പാമറിന്റെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ ആശ്വാസഗോള്‍. സ്‌പെയ്‌നിന്റെ നാലാം യൂറോ കിരീടമാണിത്. ഇംഗ്ലണ്ട് തുടര്‍ച്ചയായി രണ്ടാം ഫൈനലിലും തോല്‍വി അറിഞ്ഞു. 12-ാം മിനിറ്റില്‍ സ്‌പെയ്‌നിന്റെ ആദ്യ മുന്നേറ്റവും കണ്ടു. ഫാബിയന്‍ റൂയിസിന്റെ പാസ് സ്വീകരിച്ച നിക്കോ വില്യംസ് ബോക്‌സിലേക്ക്. ഇടത് വിംഗില്‍ ലനിന്ന് നിലംപറ്റെയുള്ള ക്രോസിന് ശ്രമിച്ചെങ്കിലും ജോണ്‍ സ്‌റ്റോണ്‍സിന്റെ കാലുകള്‍ ഇംഗ്ലണ്ടിന് രക്ഷയായി. […]Read More

Sports

നാലാം ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് ജയം; ഇംഗ്ലണ്ടിനെതിരായ പരമ്പര

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് അഞ്ചു വിക്കറ്റ് ജയം. ഇതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. നാലാംദിനം അനായാസ ജയം പ്രതീക്ഷിച്ചിറങ്ങിയെങ്കിലും ആദ്യം ഇന്ത്യയെ ഇംഗ്ലീഷ് ബൗളര്‍മാര്‍ വട്ടംകറക്കി. ശുഭ്മന്‍ ഗില്ലിന്റെയും ധ്രുവ് ജുറെലിന്റെയും ചെറുത്തുനില്‍പ്പാണ് രക്ഷിച്ചത്. അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. ഒരു ടെസ്റ്റ് മത്സരം ബാക്കി നില്‍ക്കേയാണ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. സ്‌കോര്‍: ഇംഗ്ലണ്ട് 353, 145. ഇന്ത്യ 307, അഞ്ചിന് 192. 124 പന്തില്‍ 52 റണ്‍സെടുത്ത് ഗില്ലും 77 പന്തില്‍ 39 […]Read More

Sports

ഹൈദരാബാദില്‍ ഇംഗ്ലണ്ടിന് 28 റണ്‍സ് ജയം

ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ നാലാം ദിനം 231 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ആതിഥേയര്‍ 202 റണ്‍സിന് പുറത്തായി. ഏഴ് വിക്കറ്റെടുത്ത അരങ്ങേറ്റക്കാരന്‍ ടോം ഹാർട്ട്ലിയാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകർത്തത്. ഒന്നാം ഇന്നിങ്സില്‍ 100 റണ്‍സിലധികം ലീഡ് നേടിയതിന് ശേഷം ഇന്ത്യ തോല്‍വി വഴങ്ങുന്നത് ആദ്യമായാണ്. 231 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ കരുതലോടെയായിരുന്നു തുടങ്ങിയത്. രോഹിത് ആക്രമിച്ചും യശസ്വി ജയ്സ്വാള്‍ പ്രതിരോധത്തിലൂന്നിയും ബാറ്റ് ചെയ്തു. എന്നാല്‍ 15 […]Read More

Sports

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. ഹൈദരാബാദിൽ രാവിലെ ഒൻപതരയ്ക്കാണ് കളി തുടങ്ങുക. ഒന്‍പത് മണിക്ക് ടോസ് വീഴും. സ്പിൻ കരുത്തിൽ പ്രതീക്ഷയർപ്പിച്ച് ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ പന്ത് കുത്തിത്തിരിയുന്ന പിച്ചുകളില്‍ ബാസ്ബോൾ ശൈലിയുടെ വിധി നിശ്ചയിക്കാനാണ് ഇംഗ്ലണ്ടിന്‍റെ വരവ്. വ്യക്തിപരമായ കാരണങ്ങളാൽ വിട്ടുനിൽക്കുന്ന സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും പരിക്കേറ്റ പേസർ മുഹമ്മദ് ഷമിയും ഇല്ലാതെയാണ് ഇന്ത്യയിറങ്ങുക. കോലിക്ക് പകരം സീനിയർ താരങ്ങളായ അജിങ്ക്യ രഹാനെയെയും ചേതേശ്വർ പൂജാരയെയും തഴഞ്ഞ് രജത് പാടിദാറിനെ ടീമിൽ […]Read More