പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനത്തിലെ എമർജൻസി എക്സിറ്റ് സ്ലൈഡ് ഇളകിവീണു. തുടർന്ന് മിനിറ്റുകൾക്കകം അടിയന്തിരമായി തിരിച്ചിറക്കി. യാത്രക്കാരും ജീവനക്കാരും പൂർണ സുരക്ഷിതരെന്ന് കമ്പനി അറിയിച്ചിട്ടുണ്ടെങ്കിലും സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിലുള്ള ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഡെൽറ്റ എയർലൈൻസിന്റെ ബോയിങ് 767 വിമാനത്തിൽ നിന്നാണ് പറന്നുയർന്ന് മിനിറ്റുകൾക്കകം എമർജൻസി എക്സിറ്റ് സ്ലൈഡ് ഇളകി വീണതെന്ന് അമേരിക്കൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പറയുന്നു. അടിയന്തിര സാഹചര്യങ്ങളിൽ എമർജൻസി എക്സിറ്റുകളിലൂടെ യാത്രക്കാരെ പുറത്തേക്ക് ഇറക്കേണ്ടി […]Read More