Cancel Preloader
Edit Template

Tags :Elephant

Kerala

ഭീതിയായി കാട്ടാനക്കൂട്ടം; കോതമംഗലത്ത് മണികണ്ഠൻ ചാലിനടുത്ത് ആനക്കൂട്ടം വീട്

കോതമംഗലത്തിനടുത്തെ മണികണ്ഠൻ ചാലിനടുത്ത് കാട്ടാനക്കൂട്ടം വീട് തകർത്തു. പുലർച്ചെയാണ് മണികണ്ഠൻചാലിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങിയത്. വെള്ളാരംകുത്ത് മുകൾ ഭാഗത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടം തകർത്തത്. ശാരദ ഒറ്റക്കായിരുന്നു താമസിച്ച് വരുന്നത്. സംഭവസമയത്ത് മറ്റൊരു വീട്ടിലായിരുന്നതിനാലാണ് ശാരദ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. മറ്റൊരു വീടിന്റെ അടുക്കള വാതിലും ആനക്കൂട്ടം തകർത്തു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വേനൽ രൂക്ഷമായതോടെ എറണാകുളം ജില്ലയിലെ വനാതിർത്തികളിൽ താമസിക്കുന്നവരും കാട്ടാന ഭീതിയിലാണ്. വേനൽച്ചൂട് രൂക്ഷമായതോടെ വെള്ളവും തീറ്റയും തേടി ആനക്കൂട്ടം കാടിറങ്ങുന്നതാണ് കാരണം. കോട്ടപ്പടി, പിണ്ടിമന, […]Read More

Kerala

മാനന്തവാടിയിൽ അജീഷിന്‍റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം കനക്കുന്നു

കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രതിഷധം ശക്തമാക്കി നാട്ടുകാര്‍. മാനന്തവാടി നഗര മധ്യത്തില്‍ മരിച്ച അജീഷിന്‍റെ മൃതദേഹവുമായിട്ടാണ് നാട്ടുകാരുടെ പ്രതിഷേധം. വനംവകുപ്പിന്റെ അനാസ്ഥയ്‍ക്കെതിരെ മാനന്തവാടിയിലേക്കുള്ള പ്രധാന റോഡുകള്‍ ഉപരോധിച്ച് പ്രതിഷേധിക്കുകയാണ് നാട്ടുകാര്‍. കോഴിക്കോട്, മൈസൂരു, തലശ്ശേരി റോ‍ഡുകളാണ് പ്രതിഷേധക്കാര്‍ ഉപരോധിക്കുന്നത്. വയനാട് എസ്പിക്ക് നേരെയും പ്രതിഷേധമുയര്‍ന്നു. എസ്പിയുടെ വാഹനം തടഞ്ഞ നാട്ടുകാര്‍ ആശുപത്രിയിലേക്ക് നടന്നുപോകാനാവശ്യപ്പെട്ടു.പടമലയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിലാണ് പടമല സ്വദേശി അജീഷ് കൊല്ലപ്പെട്ടത്. കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് മാനന്തവാടി നഗസഭയിലെ 4 വാർഡുകളിൽ […]Read More

Kerala

വയനാട്ടിൽ ജീവനെടുത്ത് കാട്ടാന; സ്ഥലത്ത് പ്രതിഷേധം

വയനാട് വീണ്ടും ആനപ്പേടിയില്‍. ഇന്നു രാവിലെ അതിര്‍ത്തിയിലെ കാട്ടില്‍ നിന്നെത്തിയ ആന പടമലയിലെ ജനവാസ മേഖലയില്‍ കടന്നു. വീടിന്‍റെ ഗേറ്റും മതിലും തകര്‍ത്ത് അകത്ത് കടന്ന ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.പടമല സ്വദേശി അജിയാണ് മരിച്ചത്.കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് വയനാട്ടിലിറങ്ങിയത്.ഇത് മോഴയാനയാണ്.ആനയുടെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മാനന്തവാടി നഗരസഭയിലെ 4 വാർഡുകളിൽ 144 പ്രഖ്യാപിച്ചു.കുറുക്കന്മൂല, പയ്യമ്പള്ളി കുറുവ, കാടൻകൊല്ലി എന്നീവടങ്ങലിലാണ് നിരോധനാജ്ഞ. വളരെയേറെ ഉൽക്കണ്ഠ ഉണ്ടാക്കുന്ന വാർത്തകൾ ആണ് വയനാട്ടിൽ നിന്ന് വരുന്നതെന്ന് വനം […]Read More

Kerala National

ബന്ദിപ്പൂരിലെത്തിച്ചശേഷം കൊമ്പൻ ചരിഞ്ഞു;കാരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം

മാനന്തവാടിയില്‍നിന്നും മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് ദാരുണമായ സംഭവം. തണ്ണീര്‍ കൊമ്പൻ ചരിയാനുണ്ടായ കാരണം വ്യക്തമല്ല. തണ്ണീര്‍ കൊമ്പൻ ചരിഞ്ഞതായി കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്ഥിരീകരിച്ചു. ബന്ദിപ്പൂരിലെത്തിച്ചശേഷമാണ് ആന ചരിഞ്ഞത്. ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു.വെറ്ററിനറി സർജൻമാരുടെ സംഘം ഉടൻ ബന്ദിപ്പൂരിലെത്തും. ഇന്ന് തന്നെ ആനയുടെ പോസ്റ്റുമോർട്ടം നടത്തും. 20 ദിവസത്തിനിടെ ആന രണ്ടു തവണ മയക്കുവെടി ദൗത്യത്തിന് വിധേയമായിരുന്നു. […]Read More

Kerala

ജനവാസ മേഖലയിൽ കാട്ടാന ;ആന മാനന്തവാടി നഗരത്തിലേക്ക്, ജാ​ഗ്രതാ

വയനാട്ടിൽ വീണ്ടും ജനവാസ മേഖലയിൽ കാട്ടാന. മാനന്തവാടിക്കടുത്ത് പായോടാണ് റേഡിയോ കോളർ ഘടിപ്പിച്ച ഒറ്റയാൻ ഇറങ്ങിയത്. കർണാടക വനമേഖലയിൽ നിന്നെത്തിയ ആനയാണെന്നാണ് പ്രാഥമിക നിഗമനം. വനം ജീവനക്കാരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. അതിനിടെ, ആന നഗരത്തിലെ കോടതി വളപ്പിലേക്ക് കടന്നു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾക്ക് ജാഗ്രത നിർദേശം നൽകി. സ്കൂളിൽ എത്തിയ കുട്ടികളെ സുരക്ഷിതമായി മാറ്റണമെന്നും വീട്ടിൽ നിന്നു ഇറങ്ങാത്തവർ പുറപ്പെടരുതെന്നും നിർദേശമുണ്ട്. മാനന്തവാടി നഗരത്തിന് സമീപമാണ് ആന എത്തിയത്. നാഗർഹോള ദേശീയ […]Read More