സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ദിവസങ്ങള്‍ക്കു ശേഷം 10 കോടി യൂനിറ്റില്‍ താഴെയായി. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ 9.88 കോടി യൂനിറ്റായിരുന്നു ഉപയോഗം. പീക്ക് ലോഡ് ഡിമാന്റ് 4976 മെഗാവാട്ടായി കുറഞ്ഞത് വൈദ്യുതി ബോര്‍ഡിന് ആശ്വാസമായി. വേനല്‍ മഴയും വൈദ്യുതി ബോര്‍ഡിന്റെ വ്യാപക ബോധവത്കരണവുമാണ് വൈദ്യുതി ഉപയോഗം കുറച്ചത്. കരുതല്‍ ശേഖരണത്തിന്റെ ഭാഗമായി ആഭ്യന്തര വൈദ്യുതോല്‍പാദനവും കുറച്ചു. 11.5311 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉല്‍പാദനം. കഴിഞ്ഞ ആഴ്ചകളില്‍ 20 ദശലക്ഷം യൂനിറ്റിന് മുകളിലായിരുന്നു ജലവൈദ്യുതി […]Read More