ഡല്‍ഹിയില്‍ താപനില 47 ഡിഗ്രി സെല്‍ഷ്യസ് കടന്നു നില്‍ക്കെ ഡല്‍ഹിയിലെ ഏഴുമണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും. ചൂടുമൂലം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് വോട്ടെടുപ്പ്. ഇതോടെ ഡല്‍ഹിയുടെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വോട്ടെടുപ്പാകും ഇത്. ആറാംഘട്ട തെരഞ്ഞെടുപ്പിനൊപ്പമാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നലെ പൂര്‍ത്തിയായി. 2,627 പോളിങ് ബൂത്തുകളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്. എല്ലാ ബൂത്തിലും കനത്ത ചൂടിനെ നേരിടാന്‍ സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. കാലാവസ്ഥാ അറിയാന്‍ ബന്ധപ്പെട്ട വകുപ്പുമായി നിരന്തരം […]Read More