കോഴിക്കോട്: ജില്ല ജനൽ (ബീച്ച്) ആശുപത്രിയിൽ കാത്ത് ലാബ് പൂട്ടിയിട്ട് എട്ടുമാസം പിന്നിട്ടെങ്കിലും തുറക്കാൻ ഒരു നടപടിയുമില്ല. ഹൃദയ ശസ്ത്രക്രിയക്കുള്ള സ്റ്റന്റ്, അനുബന്ധ ഉപകരണങ്ങൾ വിതരണം ചെയ്ത ഇനത്തിൽ ലഭിക്കാനുള്ള കുടിശ്ശിക ലഭിക്കാതായതോടെ കമ്പനികൾ വിതരണം നിർത്തിവെച്ചതാണ് കാത്ത് ലാബ് പ്രവർത്തനം പൂർണമായും തടസ്സപ്പെടാൻ കാരണം. മാസത്തിൽ 100ലധികം ഹൃദയ ശസ്ത്രക്രിയകൾ നടത്തിയിരുന്ന ലാബിന്റെ പ്രവർത്തനം തടസ്സപ്പെട്ടതോടെ തീരദേശവാസികളടക്കമുള്ള സാധാരണക്കാർക്ക് ചികിത്സ നിഷേധിക്കപ്പെടുകയാണ്. സ്റ്റന്റ് നൽകിയ ഇനത്തിൽ കഴിഞ്ഞ ഡിസംബർ 31 വരെ ലഭിക്കാനുള്ള കുടിശ്ശിക മൂന്നരക്കോടി […]Read More