കോഴിക്കോട് : കോഴിക്കോട്ടും ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും പ്രകമ്പനവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ. കോഴിക്കോട് കൂടരഞ്ഞിലും മുക്കത്തും, കാവിലുംപാറ കലങ്ങോടും ഭൂമിക്കടിയിൽ നിന്നും മുഴക്കം കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്. പാലക്കാട് അലനല്ലൂരിലും മുഴക്കം കേട്ടെന്ന് നാട്ടുകാർ പറയുന്നു. വയനാട് ഉണ്ടായ അതേ സമയത്ത് തന്നെയാണ് ഈ രണ്ടു ജില്ലകളിലും മുഴക്കം കേട്ടത്. അതേസമയം ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. വയനാട്ടില്‍ ഭൂചലനം ഉണ്ടായതായി കണ്ടെത്തിയിട്ടില്ലെന്ന് ദുരന്തനിവാരണ അതോറിറ്റിയും. ഭൂകമ്പമാപിനിയില്‍ ചലനം […]Read More
Tags :Earthquake
തുടർച്ചയായ രണ്ടാം ദിവസവും പാലക്കാട്, തൃശൂർ ജില്ലകളിൽ ഭൂചനലനമുണ്ടായി. പുലർച്ചെ 3.55നാണ് പ്രകമ്പനമുണ്ടായത്. കുന്നംകുളം, വടക്കാഞ്ചേരി, എരുമപ്പെട്ടി, വേലൂർ, തിരുമറ്റിക്കോട്, ചൂണ്ടൽ, വരവൂർ ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്. തൃശൂർ നഗരത്തിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇന്നലെ രാവിലെയും ഈ മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പാലക്കാട് ജില്ലയിലും ഭൂചലനം അനുഭവപ്പെട്ടു. ആനക്കര, കപ്പൂർ, തൃത്താല, തിരുമിറ്റക്കോട് പഞ്ചായത്തുകളിലെ വിവിധ ഇടങ്ങളിലാണ് ഭൂചലനം ഉണ്ടായത്. ഓങ്ങല്ലൂർ മേഖലയിലും ഭൂചലനം ഉണ്ടായതായാണ് വിവരം. വലിയ മുഴക്കവും പ്രകമ്പനവും ഉണ്ടായെങ്കിലും എവിടെയും നാശനഷ്ടങ്ങൾ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. […]Read More
തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായതെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലക്കാട് തിരുമറ്റക്കോട് മേഖലയിലാണ് ഭൂചലനമുണ്ടായത്. തിരുമറ്റക്കോട് പതിമൂന്നാം വാര്‍ഡ് ചാഴിയാട്ടിരി പ്രദേശത്ത് രാവിലെ 8.15നാണ് ശബ്ദത്തോടെ […]Read More
ഹിമാചല്‍ പ്രദേശില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഹിമാചലിലെ ചമ്പ പ്രദേശത്താണ് രാത്രി 9.34ന് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5 ന് മുകളില്‍ തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങളെയാണ് ശക്തമായ ഭൂചലനമായി കണക്കാക്കുന്നത്. ആളപായമില്ലെന്നത് ആശ്വാസമാകുന്നുണ്ട്. മണാലിയില്‍ ഉള്‍പ്പെടെ ഭൂചലനത്തിന്റെ പ്രകമ്പനം ഉണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് കഴിഞ്ഞ ദിവസവും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഛണ്ഡീഗഡ്, പഞ്ചാബിന്റെയും ഹരിയാനയുടേയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും നേരിയ തോതില്‍ ഭൂചലനങ്ങള്‍ ഉണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് […]Read More
ടോക്കിയോ: തായ്വാനില്‍ ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 25 വർഷത്തിനിടെ തായ്‌വാനിൽ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ്. ബുധനാഴ്ച രാവിലെ തായ് വാന്‍ തലസ്ഥാനമായ തായ്‌പേയിലാണ് ഭൂചലനമുണ്ടായത്. ജപ്പാൻ്റെയും ചൈനയുടെയും ചില ഭാഗങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി. ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നല്‍കി. പ്രാദേശിക സമയം രാവിലെ എട്ടോടെയാണ് ഭൂകമ്പമുണ്ടായത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (USGS) റിപ്പോർട്ട് പ്രകാരം തായ്‌വാനിലെ ഹുവാലിയൻ സിറ്റിയിൽ നിന്ന് 18 കിലോമീറ്റർ (11 മൈൽ) […]Read More
മഹാരാഷ്ട്രയിലെ ഹിങ്കോളിയിൽ നേരിയ ഭൂചലനം. 10 മിനുട്ടിനിടെ രണ്ടു തവണ പ്രകമ്പനം ഉണ്ടായി. ഇന്ന് രാവിലെ 6.08 നും 6.19 നുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ആളപായമോ മറ്റുനാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ആദ്യത്തെ പ്രകമ്പനം റിക്ടർ സ്കെയിലിൽ 4.5 തീവ്രതയും രണ്ടാമത്തെ പ്രകമ്പനം റിക്ടെര്‍ സ്കെയിയിൽ 3.6 തീവ്രതയും രേഖപ്പെടുത്തി. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തീവ്രത കുറഞ്ഞ ഭൂചലനമാണ് ഉണ്ടായതെന്നും അധികൃതര്‍ അറിയിച്ചു. ഹിങ്കോളിയിലെ പത്തു കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്.Read More
യുഎഇയില്‍ നേരിയ ഭൂചലനം. വെള്ളിയാഴ്ച രാത്രി 9.10നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉമ്മുല്‍ഖുവൈനിലെ ഫലാജ് അല്‍ മൊഅല്ലക്ക് പടിഞ്ഞാറായി അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് അനുഭവപ്പെട്ടത്. താമസക്കാര്‍ക്ക് കാര്യമായ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടില്ലെന്നും രാജ്യത്ത് മറ്റ് പ്രത്യാഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അതോറിറ്റി വ്യക്തമാക്കി.Read More
ജപ്പാനില്‍ ശക്തമായ ഭൂചലനം. ടോക്യോയിലും കിഴക്കന്‍ മേഖലയിലുമാണ് ഭൂചലനമുണ്ടായത്. മധ്യ ടോക്യോയിലെ 7 സെസ്മിക് സ്‌കെയിലില്‍ നാല് തീവ്രതയാണ് രേഖപ്പെടുത്തിയത്. പ്രാദേശിക സമയം രാവിലെ 8.59 നാണ് ഭൂചലനം. ടോക്യോ ബേക്ക് സമീപം 80 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രം. സുനാമി മുന്നറിയിപ്പില്ലെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. മധ്യ ടോക്യോയിലെ കിഴക്കന്‍ മേഖലയായ കനാഗവയിലും ഭൂചലനം അനുഭവപ്പെട്ടതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച റിപ്പോര്‍ട്ടുകളില്ലെന്ന് ടോക്യോ മെട്രൊപൊളിറ്റന്‍ പൊലിസ് അറിയിച്ചു. […]Read More