കോഴിക്കോട്: പരിസ്ഥിതി സൗഹൃദമെന്നും ചെലവു കുറവെന്നും പറഞ്ഞ് നിരത്തിലിറക്കിയ ഇലക്ട്രിക് ഓട്ടോകൾ വാങ്ങിയവർ പ്രതിസന്ധിയിൽ. വിവിധങ്ങളായ പ്രശ്നങ്ങളാണ് ഇലക്ട്രിക് ഓട്ടോ ഡ്രൈവർമാരെ അലട്ടുന്നത്. ജില്ലയിൽ ആവശ്യത്തിന് ചാർജിങ് പോയന്റുകളില്ല എന്നതാണ് പ്രധാന പ്രശ്നം. 2000ത്തോളം ഇ -ഓട്ടോകൾക്കായി 50 ഓളം ചാർജിങ് പോയന്റുകളാണ് നിലവിലുള്ളത്. ഇവയിൽ പലതും ശരിയായി പ്രവർത്തിക്കുന്നില്ലെന്നും പരാതിയുണ്ട്. ചാർജിങ് സ്റ്റേഷനുകളുടെ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നാല് മുതൽ ആറ് മണിക്കൂർ വരെയാണ് ഒരു ഇ -ഓട്ടോ ഫുൾ ചാർജ് ആകാൻ എടുക്കുന്ന […]Read More