Cancel Preloader
Edit Template

Tags :Dyfi

Kerala

തെരഞ്ഞെടുപ്പ് പോസ്റ്റര്‍ പതിക്കുന്നതിലെ തര്‍ക്കത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: കിളിമാനൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. പുളിമാത്തില്‍ കമുകിന്‍കുഴി സ്വദേശി എസ്. സുജിത്തിനാണ് വെട്ടേറ്റത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് ഡി.വൈ.എഫ്.ഐയുടെ ആരോപണം. ഡി.വൈ.എഫ.്‌ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗമാണ് സുജിത്ത്. തിരഞ്ഞെടുപ്പ് പോസ്റ്റര്‍ പതിക്കുന്നതിലെ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.Read More

National Politics

സിഎഎക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഡിവൈഎഫ്ഐ

പൗരത്വ നിയമ ഭേദഗതി നിയമം മുസ്ലിം മതവിഭാഗത്തിന് എതിരെയുള്ളതാണെന്ന വാദവുമായി സിപിഎമ്മിന്റെ യുവജന സംഘടന ഡിവൈഎഫ്ഐ. പൗരത്വ നിയമ ഭേദഗതി നിയമം മതസ്വാതന്ത്ര്യത്തിന് എതിരെയുള്ളതാണെന്നും ഭാവിയിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം ലഭിക്കാൻ മതം മാറേണ്ടി വരുമെന്നും സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടുന്നു. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ഇവിടങ്ങളിൽ നിന്നുള്ള മതന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ടതാണ് പൗരത്വ നിയമ ഭേദഗതി നിയമം. […]Read More

Kerala

വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസ്; ഡിവൈഎഫ്ഐ നേതാവ് പോലീസിൽ കീഴടങ്ങി

പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിലെ നിയമ വിദ്യാർത്ഥിനിയെ മർദിച്ച കേസില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫ് പോലീസിൽ കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും ജയ്‌സനെ അറസ്റ്റ് ചെയ്യാതിരുന്ന പോലീസ് നടപടിയിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഡിസംബർ 20നാണ് കടമ്മനിട്ട മൗണ്ട് സിയോൺ കോളേജിൽ നിയമ വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റത്. മർദ്ദനമേറ്റയാളുടെ പരാതിയിൽ കേസെടുക്കാൻ മടിച്ച പോലീസ്, പരാതിക്കാരിക്കെതിരെ തുടരെ കേസ് എടുത്തിരുന്നു. കേസില്‍ […]Read More

Kerala

അഞ്ചര വയസുകാരന്റെ മരണം: റാന്നിയിലെ ആശുപത്രിയിലേക്ക് എസ്എഫ്ഐ-ഡിവൈഎഫ്ഐ മാർച്ചിൽ

ചികിത്സാ പിഴവ് ആരോപിച്ച് റാന്നി മാർത്തോമാ മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് എസ്‌എഫ്‌ഐ – ഡിവൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. അനസ്തീഷ്യ കൊടുത്തതിലെ പിഴവാണ് കുഞ്ഞ് മരിക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രതിഷേധം പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് ഉന്തും തള്ളുമുണ്ടായി. ഇതിനിടെ റാന്നി പൊലീസ് സ്റ്റേഷനിലെ എസ്ഐ ബോസിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. സ്കൂളിൽ വീണ് പരിക്കേറ്റ പ്ലാങ്കമൺ ഗവ: എൽ പി സ്കൂൾ വിദ്യാർത്ഥി ആരോൺ വി […]Read More

Kerala

ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലയിൽ അണിനിരന്ന് ലക്ഷങ്ങൾ

കാസർകോട് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ. കാസർഗോഡ് റെയിൽവേ സ്റ്റേഷൻ മുതൽ തലസ്ഥാനത്ത് രാജ്ഭവൻ വരെ ലക്ഷക്കണക്കിന് ജനങ്ങൾ ഡിവൈഎഫ്ഐക്ക് ഒപ്പം അണിനിരന്നു. കാസർകോട്ട് എഎ റഹീം എംപി ആദ്യകണ്ണിയായി മുനുഷ്യച്ചങ്ങലയുടെ ഭാഗമായി. തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐയുടെ ആദ്യ പ്രസിഡന്റ്‌ ഇ പി ജയരാജൻ അവസാന കണ്ണിയായി. വൈകിട്ട്‌ നാലരയ്‌ക്ക്‌ ട്രയൽച്ചങ്ങല തീർത്തശേഷം അഞ്ചിന്‌ മനുഷ്യച്ചങ്ങല തീർത്ത്‌ പ്രതിജ്ഞ എടുത്തു. തുടർന്ന്‌ പ്രധാനകേന്ദ്രങ്ങളിൽ നടന്ന പൊതുസമ്മേളനത്തിൽ നേതാക്കൾ ജനങ്ങളെ അഭിസംബോധന ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം […]Read More

Politics

ഡി വൈ എഫ് ഐ മനുഷ്യച്ചങ്ങല ഇന്ന്; ‘ഇനിയും

കാസർകോട്‌ റെയിൽവേ സ്റ്റേഷന്‌ മുന്നിൽ നിന്നാരംഭിച്ച്‌ തിരുവനന്തപുരത്ത്‌ രാജ്‌ഭവൻ വരെ ഡി വൈ എഫ് ഐ ഇന്ന് പ്രതിരോധച്ചങ്ങല തീർക്കും. റെയിൽവേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയിൽ പ്രതിഷേധിച്ചാണ്‌ മനുഷ്യചങ്ങല തീർക്കുക. ‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യമുയർത്തിയാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്.കർഷകരും തൊഴിലാളികളും വിദ്യാർഥികളും അധ്യാപകരും തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരും പത്ത്‌ ലക്ഷത്തിലധികം യുവജനങ്ങളോടൊപ്പം പങ്കെടുക്കുമെന്ന് ഡിവൈഎഫ്ഐ പറഞ്ഞു. അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീം കാസർഗോഡ് […]Read More