കൊച്ചി:കൊച്ചിയില്‍ ഒന്‍പതാം ക്ലാസുകാരന്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിയായ സഹോദരിയെ പീഡിപ്പിച്ചതായി പരാതി. വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് സംഭവം. പെണ്‍കുട്ടി കൂട്ടുകാരിയോട് വിവരം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. സഹോദരന്‍ ലഹരിക്ക് അടിമയെന്നാണ് സൂചന. സ്‌കൂള്‍ അധികൃതര്‍ ശിശുക്ഷേമസമിതിയില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുകയും ശിശുക്ഷേമസമിതി പൊലിസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.Read More
Tags :drugs
മാനന്തവാടി: മുത്തങ്ങ ചെക്ക്പോസ്റ്റിൽ 5 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 160.77 ഗ്രാം മയക്കുമരുന്ന് മെത്താംഫിറ്റമിനുമായി ആയുർവേദ ഡോക്ടർ പിടിയിൽ. കൊല്ലം ചിറ്റുമൂല സ്വദേശി ഇടമരത്തു വീട്ടിൽ എൻ. അൻവർഷാ എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. മൈസൂർ – പൊന്നാനി കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്യുന്ന സമയത്താണ് ഇയാൾ മയക്കുമരുന്നുമായി പിടിയിലാകുന്നത്. ബെംഗ്ലൂരുവിൽ നിന്നും മയക്കുമരുന്ന് വാങ്ങി കൊച്ചിയിലേക്ക് വിൽപ്പനക്കായി കൊണ്ടു പോകുകയായിരുന്നു. പ്രതി ദുബൈയിൽ സ്വന്തമായി ആയുർവേദ സെൻറർ നടത്തുന്ന ഡോക്ടറാണെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. […]Read More
കോഴിക്കോട് പുതിയങ്ങാടിയില്‍ വന്‍ മയക്ക് മരുന്ന് ശേഖരം പിടിച്ചെടുത്തു. അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന സിന്തറ്റിക് ലഹരിവസ്തുക്കളാണ് പൊലീസും എക്സൈസും ചേര്‍ന്ന് പിടിച്ചത്. പുതിയങ്ങാടിയിലെ പള്ളിക്കണ്ടി എന്ന സ്ഥലത്തെ വാടകവീട്ടില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുള്ളത്. സംഭവസ്ഥലത്ത് നിന്ന് രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. 750 ഗ്രാം എം.ഡി.എം.എ, 80 എല്‍.എസ്.ഡി സ്റ്റാമ്പ് തുടങ്ങിയ സിന്തറ്റിക് ലഹരി വസ്തുക്കളാണ് പിടികൂടിയത് . ബെംഗളൂരുവില്‍ നിന്ന് നേരിട്ട് ഇവിടെയെത്തിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. […]Read More