ബന്ധുവായ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മുങ്ങി മരിച്ചു. നെടുമ്പന പഞ്ചായത്തില്‍പെട്ട മുട്ടക്കാവ് പാകിസ്താന്‍ മുക്ക് മുളവറക്കുന്ന് കാഞ്ഞിരവയലില്‍ വൈകീട്ട് 6.30നാണ് സംഭവം. വീടിനടുത്ത് ചളിയെടുത്ത നിലത്തില്‍ കുളിക്കാനിറങ്ങിയ ദമ്പതികളും ബന്ധുവായ യുവതിയുമാണ് മരിച്ചത്. മക്കളുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു അപകടം. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശികളും പാകിസ്താന്‍മുക്ക് തൈക്കാവിന് സമീപം വാടകയ്ക്ക് താമസിക്കുന്നവരുമായ സബീര്‍ (40), സുമയ്യ (35), കായംകുളം താമരക്കുളം സ്വദേശിയും കൊല്ലം പള്ളിത്തോട്ടം ഡിപ്പോപുരയിടത്തില്‍ അര്‍ഷാദിന്റെ ഭാര്യ ഷജീന (30) എന്നിവരാണ് മരിച്ചത്. […]Read More
Tags :drowned
മലയാറ്റൂരില്‍ തീര്‍ഥാടനത്തിനെത്തിയ മൂന്ന് പേര്‍ മുങ്ങിമരിച്ചു. വൈപ്പിന്‍ സ്വദേശി സനോജ് (19) ഊട്ടി സ്വദേശികളായ മണി, റൊണാള്‍ഡ് എന്നിവരാണ് മുങ്ങിമരിച്ചത്. മലയാറ്റൂര്‍ ഇല്ലിത്തോട് പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു സനോജ്. ഇന്ന് രാവിലെ സനോജ് മരിച്ചതിനു പിന്നാലെയാണ് മണിയും, റൊണാള്‍ഡും മുങ്ങിമരിച്ചതായി വിവരം ലഭിക്കുന്നത്.Read More