ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരേ പ്രതിഷേധം. ടെസ്റ്റ് ബഹിഷ്‌കരിക്കാനും കരിദിനം ആചരിക്കാനുമാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരണവുമായി മുന്നോട്ടുപോകുമെന്ന് സി.ഐ.ടി.യു പ്രഖ്യാപിച്ചു. ബഹിഷ്‌കരണം പിന്‍വലിക്കില്ലെന്നും സമരം ശക്തമായി തുടരുമെന്നുമാണ് മുന്നറിയിപ്പ്. നാളെ മുതല്‍ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ നിശ്ചലമാക്കാനും തീരുമാനിച്ചു. ആര്‍ടി ഓഫിസിലെ സേവനങ്ങളോട് സഹകരിക്കില്ലെന്നും സി.ഐ.ടി.യു വ്യക്തമാക്കി. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് സംഘടനകളുടെ കീഴിലുള്ള ഡ്രൈവിങ് സ്‌കൂളുകളുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം. അടിമുടി പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. […]Read More