കുറ്റ്യാടി∙ ഇന്നലെ വൈകിട്ട് ഊരത്ത്, മാവുള്ളചാൽ, കുളങ്ങരത്താഴ ഭാഗങ്ങളിൽ വിദ്യാർഥിനി ഉൾപ്പെടെ 6 പേർക്ക് തെരുവുനായയുടെ കടിയേറ്റു. എല്ലാവരെയും കടിച്ചത് പേപ്പട്ടിയാണെന്ന സംശയത്തിലാണ് നാട്ടുകാർ. ഊരത്തെ ചെറുവിലങ്ങിൽ പപ്പൻ (65), ഭാര്യ ലീല (60) എന്നിവരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളങ്ങരത്താഴയിൽ നായയുടെ കടിയേറ്റ കല്ലാച്ചി ഇയ്യങ്കോട് കാപ്പാരോട്ടുമ്മൽ സിജിന (34), ഊരത്ത് പുത്തൻപുരയിൽ സൗമ്യ (37), മാക്കൂൽ അഹിലാമിയ (6), വെള്ളരിചാലിൽ പോക്കർ (70) എന്നിവരെ ആദ്യം കുറ്റ്യാടി ഗവ.ആശുപത്രിയിലും തുടർന്നു […]Read More
Tags :Dog attack
തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടയാൾ മരിച്ചു. കൊല്ലം പന്മന പുതുവിളയിൽ നിസാർ (45) ആണ് മരിച്ചത്. കൊല്ലം ചവറയിൽ ഈ മാസം ഒൻപതിന് പുലര്‍ച്ചെ 1.25 നാണ് അപകടം നടന്നത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു നിസാര്‍. ഇദ്ദേഹത്തിന്റെ വാഹനത്തിന് പുറകെ തെരുവുനായ കുരച്ചുകൊണ്ട് ഓടുകയായിരുന്നു. കടിയേൽക്കാതിരിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിൽ ഇടിച്ചു. തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.Read More